സ്നേഹ സുമമായ്ചാച്ചാജി ചാർത്തിയ റോസാകുസുമമീ കൺമണികൾ OPEN FOR COLLAB എഴുത്താണി "Children are like buds in a garden and should be carefully and lovingly nurtured, as they are the future of the nation and the citizens of tomorrow." - Jawaharlal Nehru ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തി. കുട്ടികളോട് വളരെയധികം സ്‌നേഹവും കരുതലുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കുട്ടികളുടെ 'ചാച്ചാജി'യായ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നവംബര്‍ 14 ന് ഇന്ത്യയില്‍ ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഈ ദിനം പ്രയോജനപ്പെടുത്തുന്നു. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, രാജ്യത്തെ പുതിയ സാങ്കേതിക വഴിയിലേക്ക് നയിക്കുന്ന വിജയത്തിന്റെയും വികാസത്തിന്റെയും താക്കോലാണ് ഓരോ കുട്ടിയും. നെഹ്റുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു കുട്ടികളും റോസാപ്പൂക്കളും. അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ച്, കുട്ടികളെ ശ്രദ്ധാപൂര്‍വ്വം സ്‌നേഹപൂര്‍വ്വം വളര്‍ത്തിയെടുക്കണം, കാരണം അവര്‍ രാജ്യത്തിന്റെ ഭാവിയാണ്, നാളത്തെ പൗരന്‍മാരും രാജ്യത്തിന്റെ ശക്തിയും സമൂഹത്തിന്റെ അടിത്തറയുമാണ്.