പ്രണയമെന്തെന്നു ഞാൻ എങ്ങനെ അറിയും? പെയ്യ്തു തോരുന്ന മഴക്കും,വീശിയടിക്കുന്ന കാറ്റിനും പ്രണയമുണ്ടെന്നു ആരെന്നെ പഠിപ്പിക്കും.? ഓർമ്മകളേക്കാൾ മൂർച്ച ഏറിയ ഒരായുധവും ഇല്ലെന്ന് ആരു മനസ്സിലാക്കി തരും...? വിരഹത്തിന്റെ കയ്പ്പിനാണു കണ്ണും മനസും നിറക്കാൻ പറ്റുക എന്നു ഞാൻ എങ്ങനെ മനസിലാക്കും.. നിന്നോടെനിക്കൊരു നന്ദി പറയണം സഖീ..എന്നിലേക്ക് വന്ന് എന്നിൽ നിന്ന് ഒളിച്ചോടി തോൽപിച്ചതിനു.. വീണിടത്തു നിന്നും സ്വയം എഴുന്നെൽക്കാൻ ശീലിപ്പിച്ചതിനു.. വേദനകൾക്കിടയിൽ ചിരിക്കാൻ പഠിപ്പിച്ചതിനു... പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ..😁😁 ❤️❤️❤️ #collab 🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤