Nojoto: Largest Storytelling Platform

നഗരമിതു നിന്റെയു-          മെന്റയുമെങ്കിലും നമ്മുട

നഗരമിതു നിന്റെയു-
         മെന്റയുമെങ്കിലും
നമ്മുടേതായില്ലയിന്നും.

തമ്മിൽ നാമിങ്ങനെ 
         ഞാനെന്നു നീയെന്നു 
വേർതിരിഞ്ഞല്ലേ നടപ്പൂ.

എന്നു നാമൊന്നാകു-
         മന്നല്ലെ, നഗരവും 
നമ്മളും ജീവിതമാകും

©Raji Chandrasekhar
  നഗരം

#rajichandrasekhar