പ്രിയ സ്നേഹിതൻ ലിയോ, ഞാൻ ഒരിക്കലും ആനപ്പുറത്ത് കയറിയിട്ടില്ല. എന്തുകൊണ്ടാണെന്നറിയില്ല ലിയോ, ആനയെന്നും ഹൃദയത്തിന് സന്തോഷം പകരുന്ന കാഴ്ചയായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. മനുഷ്യനിർമ്മിതമായ വാഹനങ്ങളൊന്നും ഹൃദയത്തെ ആകർഷിച്ചിട്ടില്ല. പക്ഷേ, അന്നും ഇന്നും എവിടെ 🐘 ആനയെ കണ്ടാലും അറിയാതെ നോക്കിപ്പോകും. എത്ര പ്രാവശ്യം കണ്ടാലും അല്പം പോലും ആവർത്തനവിരസത പകരാത്ത കാഴ്ചയാണ് ആനയെ കണുന്നതെന്ന് തോന്നുന്നു ; കടലും അതുപോലെ തന്നെ. എന്തായാലും ഒരിക്കലും ചെയ്യാത്ത കാര്യമായ് ആ ആഗ്രഹം ബാക്കിനിൽക്കുന്നതാണ് നല്ലത്. കാരണം, വെറുതെ ഓരോന്നും ആഗ്രഹിക്കുവാനും ലേശം രസമുണ്ട് ലിയോ... സ്നേഹപൂർവ്വം... #ലിയോ എന്റെ ഡയറിയാണ് 🌿 ലിയോ എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ പേരാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ & saint എന്ന ചിത്രത്തിലെ വിശുദ്ധൻ) പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലിയോ. #peterheart #yqbaba #diary #straightfromheart #ഞാനൊരിക്കലും #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali