Nojoto: Largest Storytelling Platform

ഞാൻ 🙏🙏🙏 എന്റെ മനസ്സിന്റെ കാവലാളാണു ഞാൻ സ്നേഹത

ഞാൻ
🙏🙏🙏

എന്റെ മനസ്സിന്റെ
കാവലാളാണു ഞാൻ

സ്നേഹത്തിന്റെ പച്ച പുൽപരപ്പിൽ പറന്നു നടക്കുന്ന പനം തത്തയാണിന്നെൻ മനം

എന്റെ സ്വപ്നങ്ങളിലെ സാരംഗിതൻ തന്ത്രിയിൽ ഉതിരുന്ന സ്വരസംഗീതമാകണമെനിയ്ക്ക്

ഓർമ്മതൻ മണി ചെപ്പിൽ അടച്ചു വെച്ച മോഹങ്ങൾ തൻ  തങ്കക്കിനാക്കളിൽ വിടരുന്ന കർണ്ണികാരപുഷ്പത്തിൻ പരാഗ രേണുവാൽ പൊതിയുന്ന മൗനത്തിൻ സുന്ദര രാഗമാണ് ഞാൻ

അലിവിന്റെ അനന്തമാം
കടലലകളിൽ അലറുന്ന തിരമാലയാണ് ഞാൻ എന്ന എന്റെ കാവലാൾ

രജനി ഗോവിന്ദ്
കടവന്ത്ര
3 /2/23
🙏🙏🙏🙏🙏🙏🙏🙏

©Rajani Govindan Achari
  #forbiddenlov#e