Nojoto: Largest Storytelling Platform

പ്രണയം നമ്മൾ വളരെക്കാലം മ

                        പ്രണയം

നമ്മൾ വളരെക്കാലം മുന്നേ
കണ്ടുമുട്ടുമ്പോൾ പ്രണയം
എന്തെന്നറിയാത്ത പ്രായമായിരുന്നു.

പക്ഷേ തമ്മിൽ തമ്മിൽ
അടുത്തപ്പോൾ ഒരിക്കലും
പിരിയരുതെന്നാഗ്രഹിച്ചു

             പക്ഷേ
വിധിയുടെ കരാളഹസ്തങ്ങൾ 
നമ്മളെ വേട്ടയാടി
പ്രണയത്തിന്റെ വ്യത്യസ്ത
വ്യത്യസ്ത തലങ്ങളിൽ കൂടി
പ്രണയത്തിന്റെ മിന്നുന്ന
കുപ്പായമിട്ട് നടന്ന നാൾ നാം
എങ്ങനെ മറക്കാനാണ്

കളകളം പാടി ഒഴുകുന്ന
അരുവിപോലെ 
ച്ഛന്നംപിന്നം തെറിയ്ക്കുന്ന
മഴത്തുള്ളിപോലെ
അനന്തവിഹായസ്സിൽ 
പാറിപ്പറക്കുന്ന കിളികളെപ്പോലെ
ഒന്നുമറിയാതിരുന്നിട്ടും നാം
എല്ലാമറിയുകയായിരുന്നു.

ഒരിക്കലും പിരിയില്ലെന്നു കരുതിയ
നമ്മളെങ്ങനെയാണ് രണ്ടു ധ്രുവങ്ങളിലായത്

ഓർക്കുമോൾ ഒരു വലിയ ദുഃഖം.
മൗനത്തിന്റെ മാറാല കൊണ്ടെ -
ന്റെ മനസ്സിനെപൊതിയുന്നു.

ആ മാറാലക്കൂടിനുള്ളിൽ
ഇരുന്ന് പുറത്തേയ്ക്കൂ 
നോക്കുമ്പോൾ ഏതോ
അഗാധ ദുഃഖത്തിലേയ്ക്ക്
കാൽ വഴുതി വീഴുകയാണ്.

ഒന്നുമറിയാതെ ആകസ്മിക
മായ ജീവിതത്തിൽ സംഭവിയ്ക്കുന്ന
ഒരു യാഥാർത്ഥ്യമാണ് പ്രണയം
അതു് ഏതിനോടായാലും

കാലംതീർത്ത വർണ്ണച്ചുവരിൽ
മോഹങ്ങളാലെഴുതിയ ഒരു ചിത്രമാണെന്റെ പ്രണയം

ഒരു വേള ഞാൻ നിന്നിൽ നിന്നകന്നാലും
എന്നെ നീ തട്ടിയെറിയരുതു്

മോഹന വാഗ്ദാനങ്ങളുടെ 
കൂർത്തമുള്ളിൽച്ചവിട്ടിയാണ്
പ്രണയത്തിന്റെ ഓരോ പടിയും
നമ്മൾ കയറുന്നതു്.

സ്വപ്നങ്ങൾ മാത്രമാണ്
പ്രണയസ്മരണകളുടെ
കൂരമ്പിൽ നിന്ന് രക്ഷപ്പെടാനുള്ള
ഏക മാർഗ്ഗം

എന്നിട്ടും ഇന്നത്തെ തലമുറ
ഒന്നുമറിയാതെ പ്രണയത്തിന്റെ
പിന്നാലെ പായുന്നു. അഗാധ
ഗർത്തത്തിലേയ്ക്ക് വീഴാൻ
വേണ്ടി മാത്രം
ഒരിയ്ക്കലും ഒന്നുമറിയാതെ .......
ഒന്നും തിരിച്ചറിയാതെ എത്രനാൾ.....

          രജനി ആചാരി

©Rajani Govindan Achari
  #Connectio #ns