ഇടങ്ങൾ ഇടങ്ങളാണിsങ്ങൾ നമ്മൾ കണ്ടിടേണ്ടിടങ്ങൾ, നാമറിഞ്ഞിടഞ്ഞിടാതറിഞ്ഞിടേണ്ടിടങ്ങൾ, ഇടറി വീണു നീങ്ങിടുവാനാകാത്തിടങ്ങളിൽ, പതറി മാറി നീങ്ങി നിന്ന നോവുള്ളിടങ്ങളിൽ ഉള്ളലിഞ്ഞു കാഴ്ച കണ്ടു മായാത്തിടങ്ങളിൽ, കൺനിറഞ്ഞു ഉള്ളിടറി നിന്നു പോമിടങ്ങളിൽ, വാക്ക് വീണ് പൊള്ളി നോവു പൊന്തി നിന്നിടങ്ങളിൽ, കുതറി മാറി, മാറി മാറി നീറുന്നിടങ്ങളിൽ കൈക്കരുത്തുകാട്ടുവാനാകാത്തിടങ്ങളിൽ, നെഞ്ഞുലഞ്ഞു മെയ് തളർന്ന് വീണുപോമിടങ്ങളിൽ, നന്മ മാറി വഴി പിണഞ്ഞു നിൽക്കുന്നിടങ്ങളിൽ, പാട്ടു മൂളി രാഗ വായ്പ് പൂക്കുന്നിടങ്ങളിൽ നീ പകർന്ന സ്നേഹവും സ്വനങ്ങളും പകുത്തതിൽ, ഒന്നു ചേർന്നു മൂളുവാൻ ആകാത്തിടങ്ങളിൽ, ഉള്ളുലഞ്ഞ് മെയ്യുടഞ്ഞ് വീണുപോകുമെങ്കിലും, അതിനു പോലുമൊട്ടുമേ ആകാത്തിടങ്ങളിൽ ആകെയൊന്നു നീറി നാമമർന്നു പോകുമെങ്കിലും, അവിടെ നിന്നു ചിറകുയർത്തി വീശി നാമുയരണം ഉദയമാകണം പുതിയ ചിന്തയാകണം, കരളുറപ്പിനാർജ്ജവ കരുത്തുമാകണം ഇടങ്ങളിൽ ഇടഞ്ഞിടാതിടിച്ചു നിൽക്കുവാൻ, മനക്കരുത്തു നേടിയായിടമൊരുക്കിടാം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear