ധ്രുവനക്ഷത്രം ഈയുള്ള യാത്രകളത്രയും നടത്തിയത് പെണ്ണേ മേലെ വഴികാട്ടിയായി നീയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു നിലാവ് പൂക്കുന്ന പൗർണമി രാത്രി നിന്നെ മറച്ചുപിടിച്ചത് കൊണ്ടോ എന്തോ മാർഗമില്ലാതെ, ലക്ഷ്യമറിയാതെ ഈ വഴിത്താരയിൽ ഞാനും ബാക്കി.. ധ്രുവനക്ഷത്രം അഥവാ northern star.. പണ്ടുമുതൽക്കെ ദിശയറിയാനായി സഞ്ചാരികളും വ്യാപാരികളും ആശ്രയിച്ചിരുന്ന നക്ഷത്രം.. ഭൂമിയുടെ ഉത്തരധ്രുവത്തിന് മോളിലായി വളരെ ഉയരത്തിൽ നല്ല തിളക്കത്തോടെ കാണാം എന്നത് തന്നെ കാരണം.. പക്ഷെ, അത് എല്ലായ്പ്പോഴും ഒരു നക്ഷത്രം മാത്രമാണെന്ന് കരുതരുത്.. ഭൂമിയുടെ അച്ചുതണ്ടിലുള്ള വ്യതിയാനങ്ങൾ കാരണം ഏതാണ്ട് 26,000 വര്ഷങ്ങളൊക്കെ കൂടുമ്പോൾ ഇന്നുള്ള ധ്രുവനക്ഷത്രതിന്റെ സ്ഥാനം മറ്റൊന്ന് ഏറ്റെടുക്കും.. ചിലതൊക്കെ അങ്ങനെയാണ്.. നിലവിൽ polaris എന്ന നക്ഷത്രമാണ് ആ സ്ഥാനത്ത്.. കാലം കഴിയുമ്പോൾ അവിടെ മറ്റൊരാള് വരും.. അത് കാണാൻ നമുക്ക് ഭാഗ്യം / നിർഭാഗ്യമില്ലെങ്കിലും.. 😊