ഒരു നാൾ നീയെന്റെ കണ്ണുനീരായി മാറുമെന്ന് എനിക്കറിയാം... എന്നാലും അറിയാതെ പ്രണയിച്ചു പോയി. എന്റെ പ്രണയം എത്ര തീവ്രമായിരുന്നു എന്ന് അറിഞ്ഞത് നിന്റെ വിരഹത്താൽ ആയിരുന്നു. ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ നമുക്ക് വേഴാമ്പലായി ജനിക്കണം. പ്രാണനും പ്രണയവും നിനക്കായ് സമർപ്പിക്കണം. നിന്റെ കുഞ്ഞുങ്ങളുടെ തള്ളപ്പക്ഷി ആകണം. തീറ്റയും കൊണ്ട് നീ കൂട്ടിലേക്കണയുന്ന നിമിഷത്തിനായി കാലങ്ങൾ കടന്നു പോയാലും കാത്തുനിൽക്കണം. നിന്റെ വിരഹത്താൽ എന്റെ പ്രാണൻ വിട്ടൊഴിയും നിമിഷം വരെയും നിന്റെ ചിറകടിയൊച്ചക്കായ് ഞാൻ കാത്തിരിക്കും. ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎