Nojoto: Largest Storytelling Platform

സൗഹൃദം മനസ്സും മനസാക്ഷിയും മരിയ്ക്കുന്ന കാലത്ത് സ

സൗഹൃദം

മനസ്സും മനസാക്ഷിയും
മരിയ്ക്കുന്ന കാലത്ത്
സ്നേഹത്തിനെന്തു പ്രസക്തി
സൗഹൃദമില്ലയീ ലോകത്തിലൊട്ടും

എല്ലാം മറന്നൊന്നു സ്നേഹം പകുക്കുവാൻ
ഒന്നുമില്ലീയുലകത്തിൽ

നിത്യേന ഇന്നു നാം കാണുന്ന കാഴ്ചയും
വാർത്തകളിൽ കൂടി
കേൾക്കുന്ന കാര്യവും
ഹൃദയം നടുക്കുന്ന
ദിഗന്തം മുഴക്കുന്ന
കാപാലികരുടെ വാഴ്ച

കൊത്തിനുറുക്കിക്കളയണാമാ ജീവൻ
നന്മ വിളയേണ്ട ഭൂവിതിലൊട്ടുമേ
അർഹതയില്ലവർക്കൊന്നും
അഞ്ചു വയസ്സിലും , ആറുവയസ്സിലും പിച്ച നടന്നുകളിക്കേണ്ട ബാല്യം
പിച്ചിച്ചീന്തുന്നവരോടെങ്ങനെ
സൗഹൃദം നമ്മൾ ഭാവിയ്ക്കും

കണ്ണിൽ ക്കനലോടെ ചുട്ടിടേണമപ്പോൾ
കൈകളും കാലും ഖണ്ഡിച്ച മാംസപിണ്ഡങ്ങളായ്
പുഴുവരിച്ചിടേണ്ട ജന്മത്തെയെങ്ങനെ
സൗഹൃദത്തിനായി ചേർക്കും നമ്മൾ
സ്നേഹമെന്ന ങ്ങി
നെ ചൊല്ലും
സ്നേഹമെന്നെങ്ങിനെ ചൊല്ലും

രജനി ആചാരി

©Rajani Govindan Achari
  #Friendshi #p