ഒരുമിച്ച് ചേരുവാനാഗ്രഹിക്കുക എന്നാൽ , അത് ഒരിക്കലും പ്രണയിതാക്കളോ , ദമ്പതികളോ മാത്രമായിരിക്കില്ലല്ലോ... ചെറിയ ചെറിയ വാശിപ്പുറത്ത് അകന്നുപോയ അച്ഛനമ്മ-മക്കളും ആയിരിക്കാം.. വാശിയിൽ വാടിക്കൊഴിയുന്നത് തുച്ഛമായ ഈ ജീവിതത്തിലെ സിംഹഭാഗവും ആയിരിക്കും.... കണക്കെടുക്കുന്ന നാളിൽ പ്രിയപ്പെട്ടവരിൽ ചിലർ അടുത്തുണ്ടാകാം .ചിലർ യാത്രയായിട്ടുണ്ടാകാം. ചിരിച്ചു സന്തോഷിച്ച നാളുകൾ വിദൂര ഭൂതകാലത്തിൽ മൃതിയടഞ്ഞിട്ടുണ്ടാകാം. രോഗങ്ങൾ ജീവിതത്തിലേയ്ക്ക് ആഞ്ഞടിക്കാൻ തക്കം പാർത്തിരിക്കുന്ന വില്ലൻമാരാണ്... ഉള്ള സമയം ഉള്ളതുകൊണ്ട് സന്തോഷിക്കുവാൻ ഒരു ശ്രമമെങ്കിലും നടത്തണം. #നുറുങ്ങുകൾ #yqmalayalee