Nojoto: Largest Storytelling Platform

. അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അന്തിയാവോളം വീട

.  അമ്മ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അന്തിയാവോളം വീട്ടിൽ വേല ചെയ്തു തളരും
ആനന്ദ മുത്താണെന്നമ്മ.!

ഓർമ്മതൻ മണിച്ചെപ്പിൽ
അടച്ചു ഞാൻ സൂക്ഷിച്ച
സ്നേഹത്തിൻ നിറകുടമണെന്നമ്മ..!

മറക്കാതെ എന്നും
മനസ്സിന്റെ കോവിലിൽ
നിലവിളക്കിൻ പൊൻ
പ്രഭാവമാണമ്മ !

അഗണിത ഗുണഗണ സാഗരമാണമ്മ
അലിവിൻ കിരണമാണമ്മ

അസുലഭ സ്നേഹത്തിൻ
മൂർത്തി പ്രഭാവമായ്
അനന്തമായ് ഇന്നും :
ഒഴുകുന്നോരോർമ്മ

അറിവിൻ അലകടലാണെന്നമ്മ
സുന്ദര സുരലോക ഗീതികയാണമ്മ അമ്മ
സർവ്വ സുഖങ്ങളും മക്കൾക്കു നൽകിയ
അഖിലമാം സ്നേഹത്തിൻ പൊന്നൊളിയമ്മ ......!:


പിറന്നുവീഴുമ്പോഴും പിരിഞ്ഞു പോകുമ്പോഴും
അധരത്തിൽ വിരിയുന്ന മധുര സ്വരം
അമ്മയെന്ന പദം അനുപമ സൗന്ദര്യ ലഹരി പദം
അമ്മ ..... അമ്മ .... അമ്മ ..... അമ്മാ.....

രജനി ഗോവിന്ദൻ
കടവന്ത്ര
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

©Rajani Govindan Achari
  #maharanaprat #ap