ഹാഫ് ഗേൾ ഫ്രണ്ട് ------------------------------ ഭാരതത്തിലെ പ്രമുഖ യുവ ഇംഗ്ലീഷ് സാഹിത്യകാരനാണ് ചേതൻ ഭഗത്.യുവ ജനതയെ ഹരം കൊള്ളിക്കുന്ന നോവലുകൾ ആണ് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ആധാരം. ഇന്നു ഇന്ത്യയിൽ ഉള്ള എഴുത്തുകാരിൽ ഏറ്റവും ജനപ്രിയനാണ് ഭഗത്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണ് 'ഹാഫ് ഗേൾ ഫ്രണ്ട്'. 'മാധവ് ജാ' എന്ന ബീഹാറി യുവാവിനു തന്റെ പാതി പെൺ സുഹൃത്ത് ഡൽഹിക്കാരി 'റിയ സൊമാനി'യും ആയിട്ടുള്ള അഗാധമായ പ്രണയത്തെക്കുറിച്ചാണ് കഥയിൽ ചിത്രീകരിക്കുന്നത്.പൂച്ചയും എലിയും തമ്മിലുള്ള ബന്ധം പോലെയുള്ള മാധവ്-റിയ ബന്ധം വായനക്കാരുടെ മനസ്സിൽ നിറഞ്ഞു നിന്നു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്പോർട്സ് ക്വോട്ടയിലൂടെയാണ് മാധവിനും റിയക്കും പ്രവേശനം കിട്ടിയത്. അങ്ങനെ അവർ നല്ല സുഹൃത്തുക്കളായി. മാധവ് ബീഹാറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്നത്,റിയ ആകട്ടെ ഒരു സമ്പന്നയും. മാധവ് തന്റെ ഇഷ്ടം പറഞ്ഞതോടെ റിയ അകന്നു തുടങ്ങി. ഇത് മാധവിനെ സെന്റ് സ്റ്റീഫൻസിൽ നിശബ്ദനാക്കി. കോളേജിൽ രണ്ടാംവർഷ ഇംഗ്ലീഷ് ലിറ്ററേച്ചറിനു പഠിക്കുന്ന സമയത്ത് തന്നെ റിയ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് ലണ്ടനിലേക്ക് പോകുന്നു.