ഒരു സമ്പർക്കക്രാന്തി യാത്ര 2020 ഓഗസ്റ്റ് 7, ഞാനിപ്പോൾ സമ്പർക്കക്രാന്തിയിലാണ്. ബി1 കോച്ചിൽ. എ സി യുടെ തണുപ്പ് അരിച്ചിറങ്ങുകയാണ്. സമ്പർക്കക്രാന്തി ചലിച്ചു തുടങ്ങി. കരംചന്ദിനൊപ്പം, ജോണിനൊപ്പം, ടിടിഇ കാർവാലേക്കൊപ്പം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനെ നെടുകെ മുറിച്ചു പായുന്ന സമ്പർക്കക്രാന്തി യാത്രയിൽ. ഭാവനയും യാഥാർത്ഥ്യവും ഒരുമിക്കുന്ന യാത്രയിൽ ഓർമ്മകൾക്കൊപ്പം. നേരത്തേ റിസർവ് ചെയ്തതു കൊണ്ടാവാം റിസർവേഷൻ കിട്ടിയത്. ടിക്കറ്റ് കിട്ടി യാത്ര തുടങ്ങിയെങ്കിലും റിസർവേഷൻ ചാർജും ടിക്കറ്റ് ചാർജുമൊന്നും ഒടുക്കിയിട്ടുമില്ല ഇതേവരെ. അതിനി യാത്രക്കിടയിലാവാം. ഭാരത യാത്രയാണെങ്കിലും ഗൂഗിൾ പ്രപഞ്ചമുണ്ടല്ലോ കൂടെ. ഡിസിയുടെതെങ്കിലും സമ്പർക്കക്രാന്തി റിസർവ് ലിസ്റ്റിൽ പേരൊപ്പിച്ചു തന്ന സൂചികയ്ക്ക് നന്ദി. പണമൊടുക്കാതെ കിട്ടിയ പുത്തൻ പുസ്തകക്കൂട്ട്. ഓർമ്മയിൽ കരുതി യാത്രയിൽ കൂടാൻ അതും കൂട്ട്. മാനവ ചരിതത്തിലേയ്ക്കും നാട്ടു ചരിതത്തിലേയ്ക്കും ഓർമ്മകൾ ഓടിയിറങ്ങുന്നു. തുടരുന്നു യാത്ര. വേളിയും വർക്കലയും കടന്ന് കൊല്ലം കഴിഞ്ഞു. യാത്രയിലാണെങ്കിലും ഇടയ്ക്ക് ഒരു ബ്രേക്കെടുക്കുന്നു. ഒരു മയക്കത്തിനായി. യാത്രയുടെ ആലസ്യത്തിനാലല്ല. ചിന്തകളുടെ ലവണതാളത്തിനായ്. ഒരു സുഖം. ഓർമ്മകൾക്ക്. ഒരു അലസ ഗമന സുഖം. നെടുനീളൻ യാത്രയുടെ കണ്ട കാഴ്ചകൾ ഹൃദ്യം. കാണാക്കാഴ്ച്ചകൾക്കായി ഒരുങ്ങട്ടെ. ഒരു സമ്പർക്കക്രാന്തി യാത്ര 2020 ഓഗസ്റ്റ് 7, ഞാനിപ്പോൾ സമ്പർക്കക്രാന്തിയിലാണ്. ബി1 കോച്ചിൽ. എ സി യുടെ തണുപ്പ് അരിച്ചിറങ്ങുകയാണ്. സമ്പർക്കക്രാന്തി ചലിച്ചു തുടങ്ങി. കരംചന്ദിനൊപ്പം, ജോണിനൊപ്പം, ടിടിഇ കാർവാലേക്കൊപ്പം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനെ നെടുകെ മുറിച്ചു പായുന്ന സമ്പർക്കക്രാന്തി യാത്രയിൽ. ഭാവനയും യാഥാർത്ഥ്യവും ഒരുമിക്കുന്ന യാത്രയിൽ ഓർമ്മകൾക്കൊപ്പം. നേരത്തേ റിസർവ് ചെയ്തതു കൊണ്ടാവാം റിസർവേഷൻ കിട്ടിയത്. ടിക്കറ്റ് കിട്ടി യാത്ര തുടങ്ങിയെങ്കിലും റിസർവേഷൻ ചാർജും ടിക്കറ്റ് ചാർജുമൊന്നും ഒടുക്കിയിട്ടുമില്ല