Nojoto: Largest Storytelling Platform

                         
                             ചാരെ
ഒരു ദിനം മാത്രമെൻ നാഥന്റെ ചാരെ
മരിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞെങ്കിൽ

ആദിനം മാത്രമാണെൻ ജീവിത്തിലെ
മറവിയെ തീണ്ടാത്ത നല്ല നാൾകൾ

ശക്തമാം കരങ്ങളിലൊന്നൊതുങ്ങീടുവാൻ
ഉള്ളം കുടിയ്ക്കുന്നുങ്ങിന്നെനിയ്ക്ക്

സ്നേഹം നിറച്ചുള്ള കത്തുന്ന വാക്കിലും
ആഹ്ലാദപൂരിതമാണെന്റെ മനം

ഒഴുകിടും നീരിലായ് അണയുമാ ചവറുപോൽ
ഒന്നിച്ചൊഴുകീടണമെക്കാലവും

ആ സ്നേഹ ക്കരുതലിലോമൽക്കിടാവായ്
കഴിയുവാനാണെനിയ്ക്കറെയിഷ്ടം

സിമന്തരേഖയിൽ അണിയിച്ച കുങ്കുമവും
 ഗളത്തിലണിയിച്ച പൊൻ താലിയും

എൻ ജീവിതത്തിന്റെ സൗഭാഗ്യചിഹ്നമായ്
മായാതിരിക്കട്ടെ എക്കാലവും

                        രജനി ആചാരി

©Rajani Govindan Achari
  #bajiraoma Hstani