Nojoto: Largest Storytelling Platform
chanjelkrishna6187
  • 3Stories
  • 0Followers
  • 0Love
    0Views

Chanjel Krishna

  • Popular
  • Latest
  • Video
1bc5b7b852c902e0ebdbfc705501679c

Chanjel Krishna

ഇടവേളകളിൽ നീ തനിച്ചായതിനാൽ 
ഞാൻ നിനക്കൊപ്പമായിരുന്നു.......

നിനക്കുവേണ്ടി മാത്രം എത്രയോ 
ഇടവേളകളിൽ ഞാൻ 
 നൃത്തമാടിയിട്ടുണ്ട് .......

കാലങ്ങൾ കടന്നുപോയി ഇന്നെനിക്ക്
ഒരുപാട് സൃഹൃത്തുക്കളുണ്ട്
എന്നാൽ അവരിലൊന്നും ഞാൻ 
നിന്നെ കണ്ടില്ല...... 

ഇന്ന് നിൻ്റെ പല സന്ദേശങ്ങളിലും 
ഞാൻ മനസ്സിലാക്കുന്നു...... 
എവിടെയും നിനക്ക് എന്നെ കാണുവാൻ 
സാധിച്ചിട്ടില്ല...... നീ എന്നോട് പറഞ്ഞിട്ടുമുണ്ട്........ 

എൻ്റെ സ്വപ്നങ്ങളിൽ ഒന്ന് എൻ്റെ 
പ്രിയപ്പെട്ട കൂട്ടുകാരിക്കായി ഞാൻ 
കുറിച്ചിട്ടിട്ടുണ്ട്........
 
"ഒരാൾക്ക്  പകരമാകാൻ മറ്റൊരാൾക്ക്
കഴിയില്ല"...... 
എന്ന സത്യം ഇന്ന് ഞാനും 
നീയും ഒരുപോലെ
 മനസ്സിലാക്കിയിരിക്കുന്നു.......❤️
            





     എന്റെ കൂട്ടുകാരിക്ക്✍🏻 Chanjel Krishna

 #thirdquotebyheart #friendship #friendsforever #feelings #life #മലയാളംquotes   #yourquotemalayalam

എന്റെ കൂട്ടുകാരിക്ക്✍🏻 Chanjel Krishna #thirdquotebyheart #Friendship #friendsforever #feelings life #മലയാളംquotes #yourquotemalayalam

1bc5b7b852c902e0ebdbfc705501679c

Chanjel Krishna

സ്വന്തമായി ഒരു കോഴ്സ്

 തിരഞ്ഞെടുക്കുവാനോ 

ജോലി ചെയ്യുവാനോ 

സ്വാതന്ത്ര്യം ഇല്ലാത്തവർ 

വീട്ടിൽ നിൽക്കവേ...... 

അപ്പുറത്തെ വീട്ടിലേക്ക് നോക്കി
 ഉറക്കെ നിലവിളിച്ചു.....

'സ്വതന്ത്രം നിഷേധിക്കുന്നു'.....!

അവർ ഹാഷ്ടാഗുകൾ ഇട്ട് ആഘോഷിച്ചു.........

"സ്വാതന്ത്ര്യം സ്വന്തം വീട്ടിൽ നിന്നും തുടങ്ങട്ടെ".......❗❗

 കൂട് ✍🏻 Chanjel Krishna
#secondquote #സ്വാതന്ത്ര്യം #freedom  #myquote #india  #മലയാളംquotes #indianwriters  #kerala

കൂട് ✍🏻 Chanjel Krishna #secondquote #സ്വാതന്ത്ര്യം #Freedom #myquote #India #മലയാളംquotes #indianwriters #Kerala

1bc5b7b852c902e0ebdbfc705501679c

Chanjel Krishna

ഇന്ന് പല ഒറ്റപ്പെടലും വേദനകളും നേരിടുമ്പോള് എന്റെ കുട്ടിക്കാല ഓര്മ്മകളിലേക്ക് തിരിഞ്ഞ് നോക്കുകയാണ്......... വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്റെ മക്കൾക്ക് പറയുവാൻ ഉണ്ടാവും ഇതുപോലെ ഒത്തിരി അനുഭവങ്ങള്..... ഞാന് എന്റെ അച്ഛനെ ആദ്യമായി നേരിട്ട് കണ്ടത് 2nd class ല് പഠിക്കുമ്പോഴാണ്....... ഞാന് കാത്തിരുന്നത് അച്ഛന്റെ സ്നേഹം അനുഭവിക്കാനാണ്...... ഇന്നത്തെപ്പോലെ അല്ല പണ്ട് video call സംവിധാനമൊന്നും അന്ന് ഇല്ലായിരുന്നു... വല്ലപ്പോഴും വരുന്ന കത്തുകള്ക്കും phone call നും കാത്തിരിന്നു...... അച്ഛന്്റെ photos കയ്യിലുണ്ട് അതുകൊണ്ട് അച്ഛന്റെ മുഖം ആഴത്തില് പതിഞ്ഞിരുന്നു ....... അങ്ങനെ ഒരു ദിവസം കാത്തിരുന്ന സ്നേഹം എന്നിലേക്ക് വന്നു ചേര്ന്നു..... അന്ന് airport ല് വെച്ച് ഇതുവരെ ഒരിക്കല് പോലും നേരിട്ട് കാണാതിരുന്ന ഞാനായിരുന്നു അച്ഛനെ ആദ്യം കണ്ടത്........ അന്ന് അച്ഛൻ്റെടുത്ത് ഓടിച്ചെന്നതും അച്ഛൻ എന്നെ എടുത്ത് പ്പൊക്കി.......... അന്ന് ഞാൻ അച്ഛനിലോട്ട് ഓടിച്ചെന്നത് എന്റെ കാത്തിരിപ്പിൻ്റെയും വേദനകളുടെയും അവസാന നിമിഷത്തിലോട്ടായിരുന്നു...... കാത്തിരിപ്പും വേദനകളും എല്ലാം എന്റെ ജീവിതത്തിന്റെ ഒരു ബാധകമാണ്......എന്തൊക്കെ വേദനകൾ നേരിട്ടാലും തടസ്സങ്ങൾ നേരിട്ടാലും പ്പൊരുതുക തന്നെ ചെയ്യും....അച്ഛന്റെ മകൾ തോറ്റുപോവില്ല.......  #firstquote#realstory #myquote #myfeelings #എൻ്റെകുട്ടികാലം #എൻ്റെകഥ  #paidstory

#firstquote#realstory #myquote #myfeelings #എൻ്റെകുട്ടികാലം #എൻ്റെകഥ #paidstory


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile