Nojoto: Largest Storytelling Platform
nibinkashok3253
  • 859Stories
  • 1Followers
  • 0Love
    0Views

Nibin K Ashok

  • Popular
  • Latest
  • Video
24beebce5b1f952550ef45752c283db9

Nibin K Ashok

അടർന്നു വീണ
വാക്കിന്റെയറ്റത്തെ
മൂർച്ചയിൽ
മുറിവേറ്റ ഹൃദയങ്ങളിൽ
ഞാൻ ചാലിക്കുന്നു
മുറിവുണക്കാൻ 
കാലാവധി തെറ്റിയിട്ടും
കാലമേ
നീ പിന്നെയും ഉരുവിട്ട
നല്ല വാക്കിലലിഞ്ഞ
ആ മറു മരുന്ന്  വാക്ക്..


#yqmalayali #yqmalayalam #yqbaba #life

വാക്ക്.. #yqmalayali #yqmalayalam #yqbaba life

24beebce5b1f952550ef45752c283db9

Nibin K Ashok


നിനച്ചതും വിതച്ചതും
കട്ടെടുക്കാൻ കൊതിച്ചതും
കൈയിൽ നിന്നകന്നിട്ടും
വെന്തെരിഞ്ഞ്
ചിന്തകൾ ആത്മഹൂതി ചെയ്തിട്ടും 
ഉള്ളിലലിഞ്ഞ
നന്മകൾ വറ്റി വരണ്ടിട്ടും
ഹൃദയം ചുരുണ്ടു 
വിരഹം കുമിഞ്ഞു
പലരും മറന്നു
പിന്നെയും പറഞ്ഞു
തനിച്ചല്ല
അതെ 
കരളു പറിഞ്ഞാലും
കടലു മറഞ്ഞാലും 
ഈ കവിത
മറക്കാതിരിക്കുവോളം
തനിച്ചല്ല
ഞാൻ 

 തനിച്ചല്ല



#yqmalayalam #yqmalayali #life #alonetime

തനിച്ചല്ല #yqmalayalam #yqmalayali life #alonetime

24beebce5b1f952550ef45752c283db9

Nibin K Ashok

പക വീട്ടുന്ന കൈകളല്ല
പരസ്പരം 
പകരമാകുന്ന കൈകളാണ്
നിന്നെയും എന്നെയും
മനുഷ്യനാക്കുന്നത് 

 മനുഷ്യൻ

Vibhoothi Rudrashankari Soumya Gopalakrishna ഓർമ്മപ്പെടുത്തലിന് ഓർമ്മിച്ചതിന് നന്ദി

മനുഷ്യൻ Vibhoothi Rudrashankari Soumya Gopalakrishna ഓർമ്മപ്പെടുത്തലിന് ഓർമ്മിച്ചതിന് നന്ദി #yqmalayalam #yqmalayali

24beebce5b1f952550ef45752c283db9

Nibin K Ashok

                         തെന്നൽ 

ഞെട്ടറ്റ്
പിടഞ്ഞു വീണതിൻ
നോവൊന്നുമറിയാതെ...
പച്ച മരിച്ച്
മഞ്ഞ ജനിച്ച
ഒറ്റദലത്തെ
തൊട്ടു തലോടി
താരാട്ടിൻ
ഈണം മൂളി
മണ്ണിന്റെ മാറിൽ
ചേർത്തുറക്കി
 തെന്നൽ



#yqmalayalam #yqmalayali #തെന്നൽ #life

തെന്നൽ #yqmalayalam #yqmalayali #തെന്നൽ life

24beebce5b1f952550ef45752c283db9

Nibin K Ashok

ഒറ്റത്തടിയിൽ
പറ്റി പിടിച്ച്
ഉള്ളതെല്ലാം
ഊറ്റിയെടുത്ത്
പച്ചമണ്ണിലേക്കലിഞ്ഞു
ചേരുമെന്നറിഞ്ഞിട്ടും
പരാദത്തിന്
പരോപകാരിയാകുന്ന
ഒറ്റമരമേ..
നീയാണ് ത്യാഗി

 ത്യാഗം എന്ന ഹാഷ്ടാഗിനൊപ്പം #collab ചെയ്യാം #yqmalayalam #ത്യാഗം  #YourQuoteAndMine
Collaborating with YourQuote Malayali

ത്യാഗം എന്ന ഹാഷ്ടാഗിനൊപ്പം #Collab ചെയ്യാം #yqmalayalam #ത്യാഗം #YourQuoteAndMine Collaborating with YourQuote Malayali

24beebce5b1f952550ef45752c283db9

Nibin K Ashok

               ഇന്നലെ


ഇന്നീ മഴയിൽ
മുളച്ചു പൊങ്ങുന്ന
പച്ച പിടിച്ചൊരു തകര
എങ്ങോ ഉപേക്ഷിച്ച
ഇന്നലെയുടെ
ഓർമ്മപ്പെടുത്തലും
മറഞ്ഞു പോയതിൽ
നിന്നും 
ഉയിർത്തെഴുന്നേൽക്കലുമാകുന്നു...

-കണ്ണടക്കാരൻ  ഇന്നലെ...



#yqmalayalam  #yqmalayali  #ഇന്നലെ #life

ഇന്നലെ... #yqmalayalam #yqmalayali #ഇന്നലെ life

24beebce5b1f952550ef45752c283db9

Nibin K Ashok

നല്ലതെന്നും
നശിച്ചതെന്നും
കുഞ്ഞു കവിതയായും
കുത്തു വാക്കായും
 നിന്നോളം
വേറൊന്നും വേണ്ട
മനുഷ്യന്
പിന്നെയും പിന്നെയും
അവസരവാദിയാകാൻ മഴയോട് പറയാനുള്ളത് വേഗം #collab ചെയ്യൂ!!!
#മഴയോട് എന്ന ഹാഷ്ടാഗിനൊപ്പം💙💙💙
#yqmalayalam #cinemagraph    #YourQuoteAndMine
Collaborating with YourQuote Malayali

മഴയോട് പറയാനുള്ളത് വേഗം #Collab ചെയ്യൂ!!! #മഴയോട് എന്ന ഹാഷ്ടാഗിനൊപ്പം💙💙💙 #yqmalayalam #cinemagraph #YourQuoteAndMine Collaborating with YourQuote Malayali

24beebce5b1f952550ef45752c283db9

Nibin K Ashok

കടം പേറി
ഇടം നേടിയ 
ഉടലിൽ 
 മിടിച്ചു മിടിച്ചു
തുടിച്ചൊരു
ഹൃദയവുമുണ്ട്
പാതിയായവരും
കൂടെ നിന്നവരും
പകരമാവില്ലന്നറിഞ്ഞ
നേരം
യാത്ര തുടരുന്നു
പാകമാകുമൊരു
മറു ഹൃദയവും തേടി

- കണ്ണടക്കാരൻ 






 തുടരുന്ന യാത്രകളെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? #collab #തുടരുന്നയാത്ര #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

തുടരുന്ന യാത്രകളെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? #Collab #തുടരുന്നയാത്ര #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

24beebce5b1f952550ef45752c283db9

Nibin K Ashok

പാടി പതിഞ്ഞ പാട്ടിലില്ല
കൂടെ നിന്നു ചിരിക്കാൻ 
തിരശീലയിലുമില്ലായിരുന്നു
പൂത്തുലഞ്ഞ വസന്തമായിരുന്നില്ല
വെന്തുരുകിയ വേനലായിരുന്നു
വിയർത്ത് വിയർത്ത്
വളർത്തിയ സ്വപ്നമായിരുന്നു
ഞാൻ
കാറ്റും കോളും കട പുഴക്കാത്ത
സ്നേഹത്തെ 
വിടാതെ ചേർത്തു പിടിക്കുന്നു 
എന്റെ പേരിനൊപ്പവും 
എന്റെ നേരിനൊപ്പവും

       -നിബിൻ കെ അശോക് 
 അച്ഛൻ നൽകിയ ഏറ്റവും നല്ല ഉപദേശം #collab ചെയ്യാം. #നല്ലുപദേശം എന്ന ഹാഷ്ടാഗിനൊപ്പം💙
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

അച്ഛൻ നൽകിയ ഏറ്റവും നല്ല ഉപദേശം #Collab ചെയ്യാം. #നല്ലുപദേശം എന്ന ഹാഷ്ടാഗിനൊപ്പം💙 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

24beebce5b1f952550ef45752c283db9

Nibin K Ashok


കുട പിടിച്ചാകാശം ചോർന്ന്
പുത്തനുടുപ്പിൽ പുണ്യാഹം തളിച്ച്
കുഞ്ഞു കുറുമ്പുകളെ നനച്ച്
പുലരാനൊരു നന്മയിലേക്ക്
മണ്ണും കല്ലുമായിരുന്ന ചുമരുകൾക്ക്
ഹൃദയം കൊടുക്കാൻ
കുഞ്ഞി കാലടി വെച്ചൊരു
ഞാനുമുണ്ടായിരുന്നു
കറുത്ത ബോർഡിൽ വെളുപ്പു കണ്ട്
രണ്ടും തുല്യമെന്ന് പഠിക്കാനാദ്യം
എഴുതി എഴുതി വെട്ടി തിരുത്തി
പകർത്തി വെച്ചൊരു
ഞാനുമുണ്ടായിരുന്നു
കൂടെ നടന്നവന്റെ
തോളിൽ തൂങ്ങി പിടിച്ച്
ഓടി കളിച്ച് ഓരം ചേർന്ന്
ഉല്ലസിച്ചുന്മാദിച്ച്
വെട്ടം കാണാതൊളിപ്പിച്ചൊരു
മയിൽപ്പീലിക്കായൊടുവിൽ
തെറ്റി പിരിഞ്ഞ്
അവനെ കുറ്റപ്പെടുത്തിയൊരു
ഞാനുമുണ്ടായിരുന്നു
തെളിഞ്ഞൊരാകാശവും
വെയിലും വെട്ടവും നാളെയും വേണ്ട
പെയ്ത് പെയ്ത് നെയ്ത് വെയ്ക്കുന്ന
ഓർമ്മകൾക്കായി
മൂടി കെട്ടിയൊരാകാശത്തിനായി
കാത്തിരിക്കാം
അന്നേരം ഞാനുമുണ്ടാകും
നീയുമുണ്ടാകും
നമ്മളിലോർമ്മകളുണ്ടാകും

- കണ്ണടക്കാരൻ  സ്കൂളുകൾ തുറന്നിരുന്ന കാലത്തേക്ക്, ഒരുങ്ങി ഒന്നാം തീയതി മഴനനഞ്ഞ് സ്കൂളിൽ പോയ ഓർമകൾ #collab ചെയ്യൂ! #yqmalayalam  #ജൂണോർമ്മ എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

സ്കൂളുകൾ തുറന്നിരുന്ന കാലത്തേക്ക്, ഒരുങ്ങി ഒന്നാം തീയതി മഴനനഞ്ഞ് സ്കൂളിൽ പോയ ഓർമകൾ #Collab ചെയ്യൂ! #yqmalayalam #ജൂണോർമ്മ എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

loader
Home
Explore
Events
Notification
Profile