Nojoto: Largest Storytelling Platform
abaaala5781
  • 67Stories
  • 161Followers
  • 581Love
    37Views

a_baaa_la

teen writer❣️

  • Popular
  • Latest
  • Video
42e23768cc59d25af582e419f50fc566

a_baaa_la

There is no one who can laugh.
 But there are many who forget to laugh ... 
That's where you often made me happy with your laughter and reminded me to laugh again

©a_baaa_la #hurt🖤🖤 

#Texture

hurt🖤🖤 #Texture

42e23768cc59d25af582e419f50fc566

a_baaa_la

Dear feminists,
Anyone could talk anything about u because no one cares
who u are or wht u contributed  to the society
but make sure that ur mental,physical and financial
mannerism is kept under ur hands..
Then only u could occupy
a space in this world..
see the space is limited guys
so just explore them before running
out of time
when u r following the rumors around....
   a_baaa_la #leftalone
42e23768cc59d25af582e419f50fc566

a_baaa_la

താരാ പദങ്ങളിൽ തിളങ്ങി നിന്ന
ഗാനഗന്ധർവൻ
മരണ സംഗീതം
ചോതോഹരമായി
പാടി
വേദി
വിട്ടിറങ്ങി പോയിരിക്കുന്നു
a_baaa_la

42e23768cc59d25af582e419f50fc566

a_baaa_la

പത്താം ക്ലാസും ഗുസ്തിയും
പിന്നെ ചില സോഷ്യൽ മീഡിയ 
പോസ്റ്റിന്റെ മാസ്സ് ഡയലോഗും കാച്ചി
പ്രേമിച്ച് വഞ്ചിക്കാനിറങ്ങുന്ന 
ചേട്ടൻമാരുടെ ശ്രദ്ധയ്ക്ക്
ചേട്ടാ നിങ്ങൾ ആൺപിള്ളേർമാത്രമല്ല 
ലോകം കാണുന്നത് 
ഞങ്ങൾ പെൺപിള്ളേരും
കാണുന്നുണ്ട്
എന്തിന് like ഇടണം ഇടണ്ടാന്നൊക്കെ
ഞങ്ങളും കൂടിയിന്ന് തീരുമാനിക്കണം
കാലം മാറി ബ്രോ
ഇത് 21 ) o നൂറ്റാണ്ടാട്ടാ...
a_baaa_la #ShiningInDark
42e23768cc59d25af582e419f50fc566

a_baaa_la

moments of success are claimed
only those who respond 
positively to their
own weaknesses
a_baaa_la #spark
42e23768cc59d25af582e419f50fc566

a_baaa_la

കേസ് വഴക്ക് എന്നൊക്കെ പറഞ്ഞ് കൈയ്യിലേം കാതിലേതുമൊക്കെ
വിറ്റ് തുലച്ച്. എങ്ങോട്ടേലും പോവാംന്ന് വെച്ചാ വണ്ടിക്കൂലി പോലുമിപ്പോ
കൈയ്യിലില്ലാ...
അങ്ങനെയാണ് ഒരു ബുദ്ധി തോന്നിയത്. ആത്മഹത്യ ചെയ്യാൻ
പേടിച്ചിട്ടൊന്നുമല്ല എന്നാൽ സമൂഹത്തിനുമുന്നിൽ
ഒരു ഭീരുവായി മാറിയേക്കാം എന്ന പേടിയുണ്ട് ,ഇതാവുമ്പോ എനിയ്ക്ക്
കിട്ടാൻ പോകുന്ന പ്രതിഫലം ഡോക്ടറുടെ അക്കൗണ്ടിലേക്കയച്ചാൽ സാധാരണയായി നടക്കുന്നതുപോലെ അമിത രക്തസ്രാവംമൂലം
അമ്മയും കുഞ്ഞും തൽക്ഷണം മരിച്ചെന്ന വാർത്ത സംശയങ്ങൾക്ക് ഇടം നൽകിയെന്ന് വരില്ലല്ലോ...
പിന്നെ ചിലർക്ക് രണ്ട് ദിവസം അനുകമ്പയോടെ പറയാനൊരു കഥ
അത്ര തന്നെ..
സാധനങ്ങളെടുത്ത് വെക്കാൻ സമയമായി..
വീണ്ടും കാണാമെന്ന് പറയുന്നില്ല.
ശരിയാ മനുഷ്യൻ ജനനത്തിലും മരണത്തിലും ഒറ്റയ്ക്കാണല്ലോ
ജീവിതമെന്ന ഈ ഇത്തിരിവട്ടത്തിലല്ലേ ബന്ധങ്ങളും ബന്ധനങ്ങളും
കൂടപിറപ്പാവുന്നത്!!!
a_baaa_la #alonesoul
42e23768cc59d25af582e419f50fc566

a_baaa_la

നേത്രാവതി എക്സ്പ്രസ്സിന്റെ ഇരമ്പലിൽ വിറങ്ങലിച്ചുനിൽക്കുകയാണ്
ജാലക കമ്പികൾ. ഇന്നലെ പെയ്ത മഴയുടെ ഈർപ്പം ഇന്നും അവിടെയുമിവിടെയുമായി
തളംകെട്ടി നിൽക്കുന്നുണ്ട്.
പെട്ടെന്നൊരു ഫോൺ കോൾ....
ഹലോ .... രാധികയല്ലെ?
നമ്മുടെ കേസ് ഇന്നലെ അവസാനിച്ചു. പ്രതിഫലം രാവിലെത്തന്നെ
കൈപറ്റാൻ ഒരുങ്ങിയിരുന്നോളൂ ...
ഞാനിന്ന് വളരെ സന്തോഷവതിയാണ്. ഉള്ളതിൽവെച്ച് ഏറ്റവും നല്ല വൃത്തിയുള്ള സാരിയുടുത്ത് അടുക്കളയിൽ കേറി. തട്ടുകളിൽ പൊടിപിടിച്ചിരിക്കുന്ന കുറച്ച് സ്വപ്നങ്ങളെടുത്ത് അടുപ്പത്തിട്ട് തിളപ്പിച്ചു. ശേഷം അതൊരു കഞ്ഞി രൂപത്തിലാക്കി
കുറച്ച് ഉപ്പുമിട്ടങ്ങ് വിശപ്പടക്കി. വീട്ടിൽ ഞാനും ഞാനും അടങ്ങിയ ഒരു
"ആധുനിക കൂട്ടുകുടുംബമാണ് നിലവിലുള്ളത്..

ഇഷ്ടപെട്ട പുരുഷനെ വേണമെന്ന്  പറഞ്ഞ് വാശിപിടിച്ചു. അവസാനം വിഷം വരെകുടിച്ചു സ്നേഹം പിടിച്ചു വാങ്ങുന്നതുവരെ ചുറ്റും ബന്ധുക്കളായിരുന്നു.
പടിയടച്ചവർ പിണ്ഡം വെച്ചപ്പോൾ 'പ്രിയതമനു' പോലും എന്നെ വേണ്ടാതായി.
ഒരു ജീവിതകാലം മുഴുവൻ പേറാനൊരു സമ്മാനവും തന്നിട്ടാണവൻ തിരിച്ചുപോയത്! # തീ

# തീ

42e23768cc59d25af582e419f50fc566

a_baaa_la

അടിവരയിട്ട ചില വാക്കുകളാണ് പിന്നീട്
ഓർമകളാവുന്നത്
ഓർമ്മകളിൽ ജീവിക്കുന്ന മനുഷ്യരാവട്ടെ
പുതിയ പുതിയ വാക്കുകളിൽ
അടിവരയിട്ടുക്കൊണ്ടേയിരിക്കും..
a_baaa_la #allalone
42e23768cc59d25af582e419f50fc566

a_baaa_la

വഴിയരികിലെ ഊഞ്ഞാലുകളിൽ കുട്ടികളൊഴിയുന്നതും കാത്തിരുന്നിട്ടുണ്ട്
ഞാൻ ഒരുപാട് നേരം ....
ഇന്നത്   വിജനമായി !
 സന്ധ്യകളിലവ കുട്ടികളെ കാത്തിരിക്കുന്നത് കാണാം 
വീണ്ടും അവരെത്തുമെന്ന പ്രതീക്ഷയിൽ കാറ്റിലാടി ചങ്ങലകൾ
ഞരക്കി ശ്രദ്ധനേടാൻ നമ്മുടെ മുന്നിലിന്നും ഒരു കാഴ്ച്ചവസ്തുവായി അവശേഷിക്കുന്നു__
a_baaa_la #alone
42e23768cc59d25af582e419f50fc566

a_baaa_la

there is no easy way to be the toppers 
because they made every simple method as we made
 but in a different way #Dullness
loader
Home
Explore
Events
Notification
Profile