Nojoto: Largest Storytelling Platform
anilrmadhu5342
  • 61Stories
  • 1Followers
  • 5Love
    0Views

Anil R Madhu

  • Popular
  • Latest
  • Video
5426eaa81bfb99100574169620fcf9f1

Anil R Madhu

a stream flow over the rolling rocks... Collab and complete the quote with your original erotic thoughts.

#MnMkissessound #moansandmoons #moonsandmoans #erotica #yqbaba  #mnmnapowrimo  #YourQuoteAndMine
Collaborating with Moans & Moons

Collab and complete the quote with your original erotic thoughts. #MnMkissessound #moansandmoons #moonsandmoans #erotica #yqbaba #mnmnapowrimo #YourQuoteAndMine Collaborating with Moans & Moons

5426eaa81bfb99100574169620fcf9f1

Anil R Madhu

എഴുതണം ചേലൊത്തൊരക്ഷരത്താൽ അഴകൊത്ത വാക്കും വരിയുമായി 
മിഴിമുനത്തുമ്പിൽ നിറയും വെളിച്ചമായ്
മഴപെയ്തൊഴിയുന്ന പകലുപോലെ.

പലതാണു ചിന്തയതെങ്കിലും പാഴല്ല
ചിലതെല്ലാമൊരുചിന്ത ഉള്ളിലുണ്ടേ
വലുതല്ല ഈടും മികവുമില്ലെങ്കിലും
വലുതായി എഴുതിടാം വായനയ്ക്കായ്.
 #anilrmadhu #malayalamasika #yourquotemlayali
5426eaa81bfb99100574169620fcf9f1

Anil R Madhu

സ്വാതന്ത്ര്യം നമ്മുടെ ജന്മവകാശമാണ്,
അത് വൈദേശിക ആധിപത്യത്തിൽ നിന്നായാലും, ഏതു ബന്ധനത്തിൽ നിന്നായാലും. ഇത് സ്വാതന്ത്ര്യത്തിന്റെ
75.
നമ്മെ സ്വതന്ത്ര ഭാരതത്തിന്റെ അവകാശികളാക്കിയ സ്വാതന്ത്ര്യ സമരപ്പോരാളികളെ ഓർക്കാം, അവരുടെ വീറുറ്റ പോരാട്ടത്തെ നമിക്കാം, ആ ആവേശം ഉള്ളിൽ നിറക്കാം, ആവേശത്തോടെ, അഭിമാനത്തോടെ പറയാം ഭാരതമെന്റെ രാജ്യം. ജയ് ഹിന്ദ്.

5426eaa81bfb99100574169620fcf9f1

Anil R Madhu

വളകൾ കിലുങ്ങും അക മതിലിൽ
നാടിൻ ഇളവെയിലേൽക്കും നടവഴിയിൽ
നാട്ടാചാര കന്മഷമേകി
കണ്ണു തുറക്കാനാവാതെ
കയ്യുകൾ കൂട്ടി,
കാലുകൾ ഉമ്മറ വാതിൽപടിയുടെ
അകമേ വച്ചും,
അതിരുകൾ കല്പിച്ചിട്ടൊരു
സാമ്രാജ്യത്തിന്നകമേ,
മനമാം സ്വപ്നക്കൊട്ടാരത്തിൽ,
വെണ്ണക്കല്ലുകൾ നോക്കിയിരുന്നും,
കാലം നീക്കി, കടമകൾ പാടി,
ആടിത്തീർത്തൊരു ജന്മത്തെ,
ഉറച്ച ചുവടുകൾ നൽകിയുണർത്തി,
നവലോക ബഹുസ്വപ്നം നല്കി,
പാടി പാടിയുണർത്താനായി,
ഇനിയെന്നാളും ആകണമതിനായ്,
പാടാം നമ്മുടെ പൂർവ്വികരേകിയ,
പാട്ടുകൾ ഒന്നായ് ഒരുമിച്ച്.  #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear
5426eaa81bfb99100574169620fcf9f1

Anil R Madhu

വ്യർത്ഥമീ ജീവിതം ഭൂമിയിൽ,
നമ്മുടെ വിശ്വാസമെല്ലാം തകർന്നു പോയാൽ,
സ്വത്വബോധം വീശും ചിറകിനാൽ,
ആവുമോ നമുക്കൊന്നു മേലേ പറക്കുവാൻ

തപ്ത ബാഷ്പ ചുടുകണ്ണുനീർ
തൂകുവാൻ ആകാതിരിക്കുന്നു കണ്ണുകൾ,
എങ്കിലും നീറി നീറി പുകയുന്നു
നോവിനാൽ ചിന്ത കാളിമ കൂട്ടിയ ഹൃത്തടം.

നോവൊതുങ്ങുന്നതെന്നാണ്,
വേദന ഉൾത്തടങ്ങളെ കീറാതിരിക്കുവാൻ,
കാലചക്രക്കുരുക്കിലെ പാതയിൽ
പാദമൂന്നി ഇടറാതെ നിൽക്കണം

ഉണ്മയെന്നതെൻ മനസിൻ്റെ
കല്പന മാത്രമാകാതിരിക്കട്ടെ...,
നാളെയെൻ നന്മ പൂക്കും മരങ്ങളിൽ
വെണ്മയാർന്നവ പൂക്കുവാനാകട്ടെ...

പൂവിനെന്നും ചിരിയാണു തന്നിലെ,
നോവ് കാട്ടുവാൻ ആകാതെ എന്നുമേ,
നുള്ളി നോവിച്ചടർത്തി എടുക്കിലും
പൂവ് പുഞ്ചിരിപ്പൂമണമേകിടും.

പൂവു പോലെ ചിരിക്കുന്നു ചുണ്ടുകൾ,
പൂമണം പോലെ ചിന്തയിൽ വാക്കുകൾ,
തരള മാനസം ഇളകുന്നിതാർദ്രമായ്,
മൊഴിയുവാൻ കൂട്ടി വച്ചിടും വാക്കിനാൽ.
 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear
5426eaa81bfb99100574169620fcf9f1

Anil R Madhu

ഒടുക്കം ചിരിക്കാം,
നിറയുന്ന മിഴിമുനക്കോണിനാൽ,
നടുക്കം വരുത്താം,
പിടക്കും മനക്കാമ്പതിൽ നോവൊതുക്കാം,
നിനക്കും.

എനിക്കെന്തു ദീനം, ചിരിക്കാതിരിക്കാൻ,
പണിപ്പെട്ടു വാങ്ങി കടം കൊണ്ട നോവ്.

മിഴിനീരു വീഴും, ചതിപ്പെട്ടു പോയാൽ,
അതിലെന്തു ചേദം, നിനക്കുള്ള മൗനം.

നിരക്കാത്തതാണീ കിനാക്കൾ വിതയ്ക്കും,
പെരുക്കുന്ന നോവിൻ തുടിക്കുന്ന താളം.

പിടക്കുന്ന താളം ഒതുക്കിത്തിമിർക്കാം,
അതിലുള്ളുനീറി ചിരിക്കാതിരിക്കാം.

ഞാനെൻ്റെ ഭാവം വെടിയുന്നു മെല്ലെ,
അറിയാതെ, അറിയാതെ ആടിത്തിമിർക്കാൻ.

 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear
5426eaa81bfb99100574169620fcf9f1

Anil R Madhu

ഇടങ്ങൾ

ഇടങ്ങളാണിsങ്ങൾ നമ്മൾ കണ്ടിടേണ്ടിടങ്ങൾ,
നാമറിഞ്ഞിടഞ്ഞിടാതറിഞ്ഞിടേണ്ടിടങ്ങൾ,
ഇടറി വീണു നീങ്ങിടുവാനാകാത്തിടങ്ങളിൽ,
പതറി മാറി നീങ്ങി നിന്ന നോവുള്ളിടങ്ങളിൽ

ഉള്ളലിഞ്ഞു കാഴ്ച കണ്ടു മായാത്തിടങ്ങളിൽ,
കൺനിറഞ്ഞു ഉള്ളിടറി നിന്നു പോമിടങ്ങളിൽ,
വാക്ക് വീണ് പൊള്ളി നോവു പൊന്തി നിന്നിടങ്ങളിൽ,
കുതറി മാറി, മാറി മാറി നീറുന്നിടങ്ങളിൽ

കൈക്കരുത്തുകാട്ടുവാനാകാത്തിടങ്ങളിൽ,
നെഞ്ഞുലഞ്ഞു മെയ് തളർന്ന് വീണുപോമിടങ്ങളിൽ,
നന്മ മാറി വഴി പിണഞ്ഞു നിൽക്കുന്നിടങ്ങളിൽ,
പാട്ടു മൂളി രാഗ വായ്പ് പൂക്കുന്നിടങ്ങളിൽ

നീ പകർന്ന സ്നേഹവും സ്വനങ്ങളും പകുത്തതിൽ,
ഒന്നു ചേർന്നു മൂളുവാൻ ആകാത്തിടങ്ങളിൽ,
ഉള്ളുലഞ്ഞ് മെയ്യുടഞ്ഞ് വീണുപോകുമെങ്കിലും,
അതിനു പോലുമൊട്ടുമേ ആകാത്തിടങ്ങളിൽ

ആകെയൊന്നു നീറി നാമമർന്നു പോകുമെങ്കിലും,
അവിടെ നിന്നു ചിറകുയർത്തി വീശി നാമുയരണം
ഉദയമാകണം പുതിയ ചിന്തയാകണം,
കരളുറപ്പിനാർജ്ജവ കരുത്തുമാകണം

ഇടങ്ങളിൽ ഇടഞ്ഞിടാതിടിച്ചു നിൽക്കുവാൻ,
മനക്കരുത്തു നേടിയായിടമൊരുക്കിടാം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear
5426eaa81bfb99100574169620fcf9f1

Anil R Madhu

ഒരു ചിരി,
അതിലെന്തിരിക്കുന്നു?
എങ്കിലും മറക്കുവാനാകില്ല.
 ജീവിതത്തിൽ കണ്ടുമുട്ടിയ ആരുടെയെങ്കിലും കയ്യിൽ നിന്ന് വീണ് കിട്ടിയ മറക്കാനാവാത്ത ഒരു ജീവിത തത്ത്വം എന്താണ്? #collab #മറക്കാത്തതത്ത്വം എന്ന ഹാഷ്ടാഗിനൊപ്പം   എഴുതുക🤗🤗🤗 #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ജീവിതത്തിൽ കണ്ടുമുട്ടിയ ആരുടെയെങ്കിലും കയ്യിൽ നിന്ന് വീണ് കിട്ടിയ മറക്കാനാവാത്ത ഒരു ജീവിത തത്ത്വം എന്താണ്? #Collab #മറക്കാത്തതത്ത്വം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക🤗🤗🤗 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

5426eaa81bfb99100574169620fcf9f1

Anil R Madhu

പ്രതീക്ഷകളുടെ
പൊൻപുലരികൾ
ഇനിയും പുലരും,
ഇന്നലെകളിലെ
കഠിനതകൾ മായും,
നാളേയ്ക്കായി
കിനാവൊരുക്കുക,
പദമുറച്ച്,
കൈകൾ കോർത്ത്,
മനമൊരുക്കി നീങ്ങാം...

Happy New Year 2021 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear
5426eaa81bfb99100574169620fcf9f1

Anil R Madhu

21 ലേയ്ക്കൊരു ചുവട്...

ചിരിച്ചു കൊണ്ടു വരവേറ്റ ഇരുപതിൽ പിന്നെ ചിരിക്കാനായില്ല; ചിരി വരാതെ ഇരുപത്തി ഒന്നിനെ വരവേൽക്കുമ്പോഴും ആകാംഷ തന്നെയാണ്. ശാസ്ത്രം ശാസ്ത്രത്തെ തോൽപിക്കുന്നുവോ? അതോ പ്രകൃതി നമ്മെ ഓർമ്മപ്പെടുത്തുന്നതോ? ശുഭ പ്രതീഷകളിൽ മനസു ചേർത്ത് '21 ലേയ്ക്ക് ചുവടുവയ്ക്കാം. ആശംസകൾ... #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear
loader
Home
Explore
Events
Notification
Profile