Nojoto: Largest Storytelling Platform
anunursarygarden9100
  • 34Stories
  • 278Followers
  • 465Love
    8.8LacViews

Neenu pankaj Neenu

  • Popular
  • Latest
  • Video
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

White അപരിചിതമായ പ്രണയം 
      ഉറപ്പാണോ?...എന്ത്?
സ്നേഹിച്ചിട്ടില്ല എന്നു!!
അതേ.ഒരു നീണ്ട മൗനത്തിനിപ്പുറം മറുപടി പറഞ്ഞപ്പോഴും മനസ്സ് വല്ലാതെപിടയുന്നുണ്ടായിരുന്നു.അത്രമേൽസ്നേഹിച്ചിരുന്നു എപ്പോഴോ!എങ്കിലും വേണ്ട. എനിക്കുള്ളിലെ എന്റെ കുറവുകളെ ഞാൻ സ്വയം വിലയിരുത്തി. അർഹതയില്ലാത്ത ഒന്നിനെ നേടിയെടുത്തു പ്രണയ
 സാഷാൽക്കാരം നടത്താൻ  മനസ്സ് അനുവദിച്ചില്ല.
കൂട്ടിനായി വന്ന ഹൃദയത്തിലേക്ക്ചേക്കേറുമ്പോഴും ചില തായ് വേരുകൾ മാത്രം പറിച്ചു നടാൻആയില്ല.
ഒടുവിൽ.ഇനിയാർക്കും തിരിച്ചറിയാൻ ആവാത്ത വിധം ഞാൻ ആ പ്രണയത്തെ എന്നിൽ തന്നെ മറവു ചെയ്തു..മറന്നുവെന്ന് സ്വയം വിശ്വസിച്ചു  കൊണ്ട് ആ ഓർമ്മകളോടൊപ്പംസഞ്ചരിച്ചു.ദിവസങ്ങൾ വർഷങ്ങൾ ആയി പെട്ടെന്ന് അവസാനിച്ചു..ഇക്കാലമത്രയും തുറന്നു പറച്ചിലുകൾ ഇല്ലാത്ത ഒരു പ്രണയംഉള്ളിൽ അങ്ങനെ നീറി പുകഞ്ഞു..
എങ്ങനെ സാധിക്കുന്നു??
 എന്ത്?ഇത്രയും ഭീകരമായി മറക്കാൻ..കൊള്ളാം ഓർമ്മയിൽ പോലും ഇല്ലാത്ത ഒരാളെ മറക്കാൻ ആണോ പ്രയാസം!!മുഖത്തേക്ക് വന്ന സങ്കടത്തിനു ഒരു പുഞ്ചിരിയുടെ പരിവേഷം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.അല്പം നീണ്ടു നിന്ന മൗനത്തിനിപ്പുറം അവൻ പറഞ്ഞു.എന്റെ കല്യാണം ആണ്. ഇനിയും അർത്ഥമില്ലാത്ത കാത്തിരിപ്പുകൾക്ക് എനിക്ക് വയ്യ.ഒന്നുറപ്പുണ്ട് ഇത്രയും മനോഹരമായി മറ്റൊരാളെ പ്രണയിക്കാൻഎനിക്കാവില്ല..
പിന്നെ എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഞാൻ ചിലതൊക്കെ ചെയ്യണമല്ലോ!
 അതേ അല്ലെങ്കിലും അതാണ് ശെരി കാലങ്ങൾ ക്കിപ്പുറം ഓർത്തു ചിരിക്കുവാൻ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച പ്രിയ സുഹൃത്തിനു വിവാഹാശംസകൾ..
 വാക്കുകൾക്കിടയിൽ ഇടറി വീഴാതിരിക്കാൻ  ബ്ലോക്ക്‌ ബട്ടൻ കൊണ്ട് ഞാൻ അതവസാനിപ്പിച്ചു.....
ഒരുപക്ഷേ പഴയതിലും കൂടുതൽ വേദനയോടെ ഞാൻ അതിനെ മറവിയിലേക്ക് എഴുതി ചേർത്തു...

©Neenu pankaj Neenu
  #love_shayari
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

എന്റെ ദൈവമേ നീ എനിക്ക് വേണ്ടി
കരുതിവെച്ച ആ കുറച്ചു മനുഷ്യർ
ഇല്ലേ.... അതാണ് നീ എനിക്ക്
നൽകിയ ഏറ്റവും വലിയ
സൗഭാഗ്യം...j

©Neenu pankaj Neenu
  #sunrisesunset
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

Year end 2023 ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ
നേടിയ വർഷമായിരുന്നു 2023....
അതുപോലെ തന്നെ നഷ്ട്ടങ്ങളും
ഇത്രയും കാലം കൊണ്ട് നേടിയതെല്ലാം
ഒറ്റനിമിഷം കൊണ്ട് നഷ്ട്ടപെട്ട വർഷം..
വീഴ്ച ഒരുപാട് മുകളിൽ നിന്നായത് കൊണ്ട്
തന്നെ തിരിച്ചു വരവും അൽപ്പം താമസിച്ചു...
 എന്റെ നിശബ്ദത ഉൾകൊള്ളാൻ ആകാതെ
പലരും അകന്നു പോയി.. ചേർത്ത് നിർത്താൻ
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എനിക്ക് അതിന്
 സാധിക്കില്ലായിരുന്നു..
എനിക്ക് എന്നെ
തിരിച്ചു കിട്ടും വരെ ഞാൻ ഉൾവലിഞ്ഞു
കൊണ്ടേയിരുന്നു.....
ഇതിലും ഭേദം മരണം ആണെന്ന്
തോന്നിതുടങ്ങിയപ്പോൾ
തിരിച്ചു നടക്കാൻ
തുടങ്ങി.. but വഴികൾ എല്ലാം വിജിനമായിരുന്നു..
അത് എന്നെ തളർത്തുമെന്നു പലരും
പറഞ്ഞു but തളരാൻ എനിക്ക് കഴിയില്ല
നഷ്ടപ്പെട്ടതൊന്നും നേടിയെടുക്കാൻ
ഞാൻ ശ്രെമിക്കുന്നില്ല...
എനിക്ക് ഇവിടെ നിന്നും തുടങ്ങണം
2024... ഇത് ഞാൻ എനിക്ക്
വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു...

©Neenu pankaj Neenu
  #YearEnd
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

അൽപ്പം നീണ്ടു നിന്ന ഹോസ്പിറ്റലിൽ
വാസം ഇന്ന് അവസാനിച്ചു.
ഇറങ്ങി ചെല്ലുന്നത് ഒരു big "0"യിലേക്കാണ്
എന്നൊഴിച്ചാൽ
വലിയ പരിഭവങ്ങൾ ഒന്നുമില്ല
മുന്നോട്ട് പോയെ പറ്റു
കടപ്പാടുകളും കടം വീട്ടലുകളും ഇനിയും
ഏറെയാണ് നന്ദി പറയുന്നത്
വീണ്ടും നിങ്ങളോടാണ്
കൂടെ നിന്നതിനു മനസിലാക്കിയതിനും
അതിലുപരി ഇത്രയും നല്ല അനുഭവങ്ങൾ
നൽകിയതിന്..ഒരുപക്ഷേ
അതിനാൽ മാത്രമാണല്ലോ
ഇന്നീ എഴുത്തുപോലും...

©Neenu pankaj Neenu
  #nightsky
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

എന്റെ ഈ അവസരം മുതലെടുത്ത
എല്ലാവർക്കും നന്ദി......
പ്രതികരിക്കാൻ സമയമില്ല...
എനിക്ക് എന്റെ ട്രാക്കിലേക്ക്
തിരിച്ചുവരണം......
........
പകുതിയിൽ അവസാനിച്ച പലതിനെയും
പൂർണതയിൽ എത്തിക്കണം..
കൂടെ നിന്ന എല്ലാവർക്കും നന്ദി...
ഒരു ഫുൾ സ്റ്റോപ്പ്‌ കൊണ്ട് അവസാനിച്ച പലതിനെയും വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചതിനു... ഉറക്കമൊഴിഞ്ഞു
കൂടെ നിന്നതിനു...
തളരാൻ അനുവദിക്കാതെ
കൂടെ ഓടിയതിനു.....
എല്ലാത്തിനും ഉപരി എന്റെ സിറ്റുവേഷൻ
മനസ്സിലാക്കിയതിനു.......

©Neenu pankaj Neenu
  #Raat
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

അവസാനിപ്പിക്കുകയാണ് ഇവിടെ വെച്ച്
ഇന്നത്തോടെ.........

ഇതിനുമപ്പുറം ഞാൻ ജീവിച്ചിരിക്കുന്നു
എന്ന് പറയാൻ  എനിക്കും
ലജ്ജ തോന്നുന്നു.....

©Neenu pankaj Neenu
  #Doobey
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

ഇതൊരു വെല്ലുവിളിയാണ്...
ഇന്ത്യ ഒരു ജനാധ്യപത്യ ര്യാജം ആണ് എങ്കിൽ
മണിപ്പൂർ വിഷയത്തിൽ അറസ്റ്റിലായ
പ്രതിയ്ക്ക് ... 2 ദിവസത്തിനുള്ളിൽ
വധശിക്ഷ നടപ്പിലാക്കാൻ ഇവിടുത്തെ
ഭരണ/നിയമ സംവിധാനങൾക്ക് സാധിക്കുമോ...
അങ്ങനെയെങ്കിൽ..
അങ്ങനെയെങ്കിൽ മാത്രം ഈ
രാജ്യത്തിനു ഒരു നിയമ വ്യവസ്ഥിതി ഉണ്ടെന്നു ഭരണ
സംവിധാനം ഉണ്ടെന്നു ഞങ്ങൾ
വിശ്വസിക്കാം അതിനനുസരിച്ചു മുന്നോട്ട് പോകാം..
........
അല്ലാത്തപക്ഷം..
മോട്ടോർ വാഹന വകുപ്പിന്റെ പെറ്റിയും
പൊതുസ്ഥലത്തെ പുകവലിയിലും മൊക്കെ
മാത്രം ഒതുങ്ങുന്ന ഈ നിയമത്തെ അനുസരിക്കാൻ
ഞങ്ങൾക്കും പ്രയാസമാണ്....
..........
പിന്നെ മറ്റൊരു കാര്യം കൂടി
50 പേർ കൂടിനിക്കുന്നിടത് ഒരു ഷോപ്പിംഗ് മാളും
തിരക്കേറിയ സ്ഥലത്ത് കുറച്ചു ഫ്ലൈ ഓവർ നിർമിച്ചു
തരുന്നത് ഒന്നും അല്ല ഞങ്ങൾക്ക് വേണ്ടത്..

"" സ്വാതന്ത്ര ഇന്ത്യ യിൽ സ്വാതന്ത്രത്തോടെ
 ജീവിക്കാൻ ഉള്ള വികസനം
അതാണ് ഇന്ന് ഞങ്ങൾ ആവിശ്യം

©Neenu pankaj Neenu
  #Dark
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

ഒരുപക്ഷേ  ഞാനും നിങ്ങളുംമടക്കം  നെറ്റി ചുളിച്ചുകൊണ്ട് അടക്കം പറയുന്ന
 ഒരു പ്രണയത്തെ കുറച്ചു തന്നെയാണ് ഞാൻ പറയുന്നത്...
അത്ര പരിചിതമല്ലാത്ത ഒരു സുഹൃത്തിൽ നിന്നാണ് ഞാനും ഈ കഥ കേട്ടത്... എനിക്കുളിലെ ചിതലരിച്ച സാഹിത്യത്തിലേക്ക് അവളുടേതായ ഒരേട് അവളും കൂട്ടിച്ചേർത്തു എന്ന് പറയാം...പ്രണയം എന്ന് പറഞ്ഞാൽ തന്നെ തല വെട്ടുന്ന നാട്ടിൽ  വിവാഹശേഷവും മറ്റൊരാളെ പ്രണയിക്കുന്നു എന്നു കേട്ടാൽ
പിന്നെ പറയേണ്ടല്ലോ....ഒരു അവിഹിത കഥയ്ക്ക് ഇത്രയും ബിൽഡപ് എന്തിനാ എന്നു ചിലരെങ്കിലും ഇപ്പോൾ ചിന്തിച്ചുക്കാണും..
.അതേ അവിഹിതം എന്ന് വിധിയെഴുതിയ എന്റെ കാഴ്ചപ്പാടുകളെ
 മാറ്റി മറിച്ച.. ആ പ്രണയത്തിലെ ചില ശരികളെ കുറിച്ചാണ് ഞാൻ പറയുന്നത്...
  .അതിൽ  ആദ്യത്തേത് .....വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളിൽ ഒരാളിൽ തോന്നിയേക്കാവുന്ന " Sexul infatuation " കാരണം  പൊട്ടിമുളച്ച ഒരു പ്രണയം ആയിരുന്നില്ല അവരുടേത് എന്നത് തന്നേയായിരുന്നു... മാത്രമല്ല sex എന്നതിന് അവരുടെ പ്രണയത്തിൽ ഒട്ടും പ്രസക്തിയില്ലായിരുന്നു.
ഓപ്പോസിറ്റ് നിൽക്കുന്ന ആളുടെ ഇഷ്ടങ്ങൾ അയാളുടെ സിറ്റുവേഷൻ ഇതിനെയൊക്കെ പരസ്പ്പരം മനസ്സിലാകുന്ന ഒരു പ്രണയം.
... ജീവിതത്തിലെ ഏതൊരു അവസ്ഥയിലും മറ്റെന്തിനെക്കാളും ആശ്വാസം നൽക്കാൻ സാധിക്കുന്ന ഒരു പ്രണയം.
.. ഇതിനൊക്കെ ഉപരി പ്രണയത്തിന്റെ യാതൊരു അതിർവരമ്പുകളിലേക്കും ചേക്കേറാതെ ഇനിയും പരസ്പ്പരം  തിരിച്ചറിയാത്ത ഒരു പ്രണയം...
.. അതേ അൽപ്പം നെറ്റി ചുളിച്ചുകൊണ്ട് ഞാൻ കേട്ടുതുടങ്ങിയ  ആ പ്രണയകഥയിൽ.... ഞാൻ വായിച്ചറിഞ്ഞ നെഞ്ചിലേറ്റിയ.. ചില കഥാപാത്രങ്ങൾ ഉണ്ടോ എന്നൊരു തോന്നൽ.....
ബഷീറിന്റെ  "" ബാല്യകാലസഖി " യും മതിലുകളും.. ഒക്കെ വായിച്ചതിനു ശേഷം..  ആ കഥകളിൽ നിന്നൊക്കെ ഇറങ്ങിവരാൻ വലിയ ബുദ്ധിമുട്ടാണ്.........
ഒരു പക്ഷേ അതേ അനുഭവമാണ്  പലപ്പോഴായി ഈ കഥകേൾക്കുബോഴും...
അതിലൊക്കെ ഉപരി ഇതൊരു യഥാർഥ്യം ആണെന്ന ആശങ്ക വേറെയും...

©Neenu pankaj Neenu
  #Relationship
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

ഒരിക്കൽ.. ഒരിക്കൽ മാത്രം
 നീ ആഗ്രഹിച്ച പോലെ..
യാതൊരു ബന്ധനവും ഇല്ലാതെ
ഞാൻ നിന്നരികിൽ വരും...
എന്റെതെന്നു നീ അവകാശപെടുന്ന
നിന്റെഹൃദയത്തിന്റെ മിടിപ്പിൽ..
നഷ്ട്ടപെടുത്തിയ ചില ഇഷ്ടങ്ങളുംമായി  കൂട്ടിരിക്കും..ഒടുവിലെന്റെ ചിതയിലെ അവസാന കനൽ എരിയുന്നത് വരെ 
നീ പോലും അറിയാതെ ഞാൻ ....................

©Neenu pankaj Neenu
  #Lohri
8d3fe6d1359f5f6cac3cfcf63e0e784f

Neenu pankaj Neenu

നഷ്ടമായത് എനിക്ക് മാത്രമാണോ
എന്നൊരു തോന്നൽ..
ഒരുപക്ഷേ വെറുമൊരു തോന്നൽ

©Neenu pankaj Neenu
  #BhaagChalo
loader
Home
Explore
Events
Notification
Profile