Nojoto: Largest Storytelling Platform
praanthan1514
  • 65Stories
  • 13Followers
  • 629Love
    2.1KViews

SOORAJ ELAYEDATH

  • Popular
  • Latest
  • Video
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

പ്രിയപ്പെട്ട ആമി..
തനിക്കെത്ര പ്രണയങ്ങളായിരുന്നെടോ!!
എനിക്ക് ശേഷവും.. എനിക്ക് മുൻപും..
നീ അടയാളപ്പെടുത്തിയ നിന്റെ പ്രണയങ്ങളത്രയും
എത്ര മനോഹരങ്ങളാണ്..!!
നീർമാതളപ്പൂവേ.. നിനക്കിനിയും
പ്രണയശംസകൾ നേരുന്നു..
നിന്റെ വഴികളങ്ങിനെ ചുരുളിയാകട്ടെ
വഴിതെറ്റുമ്പോൾ പകയ്ക്കരുത്..

ചുളിവുകൾ വീണേക്കാമെങ്കിലും
എന്നത്തേയും പോലെ..
കുത്തികെടുത്തിയ പ്രണയ ചുരുട്ടിൽ
പിന്നെയും തീകൊളുത്തി
ഞാനിവിടെ തന്നെയുണ്ട്..

അടുത്ത നീർമാതളം പൂക്കും കാലം വരെ..
നിന്റെ സുൽത്താനെന്നു തെറ്റിദ്ധരിച്ച

നിന്റെ സുൽത്താൻ..!!

©SOORAJ ELAYEDATH
  #ChainSmoking
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

എപ്പോ വേണമെങ്കിലും...
വന്നേക്കാവുന്ന ഒരഥിതി..
വന്നിട്ടേപ്പോൾ വേണമെങ്കിലും..
ചിലപ്പോൾ ഒന്നും മിണ്ടാതെ..
പോയേക്കാവുന്ന ഒരഥിതി..
വഴിയിരുട്ടിലേക്കു കഴിയുമെങ്കിൽ..
സുഹൃത്തേ.. ഒരു തിരി വെട്ടമെങ്കിലും
കത്തിച്ചു വെക്കുക..

വഴി മറന്നവൻ നിന്നെ ഓർത്ത്
തിരിക്കുമ്പോൾ..
പടിക്കലെത്തി മടങ്ങാതിരിക്കുവാൻ..!!

©SOORAJ ELAYEDATH #ArabianNight
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

പൊട്ടിച്ചിരിക്കരുത്....!!

അത്ര തമാശയല്ലാത്തൊരു പ്രാന്തുണ്ടെനിക്ക്..

നിനക്കിരിക്കാൻ ഞാനിന്നും..

എന്നരികിൽ ഒരാൾ വലുപ്പത്തിൽ
ശൂന്യത ഒഴിച്ചിടാറുണ്ട്..

©SOORAJ ELAYEDATH #Thoughts
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

അവസാനം..
ഞാനത് തിരിച്ചറിഞ്ഞു..!!

ഞാൻ എന്നോ മരിച്ചവനാണ്..

ഒരുപാട് പാപം ചെയ്ത്
മരിച്ചൊരു മാസ്സ് വില്ലനാവം..
അല്ലെങ്കിൽ നരകത്തിലിത്ര
സ്വീകാര്യത കിട്ടുമായിരുന്നില്ല..
മരിച്ചാൽ സ്വർഗ്ഗവും നരകവും സത്യം തന്നെ
ഏങ്കിലും നമ്മൾ മരിച്ചവരെന്ന്
അവർ മറച്ചു വെച്ചിരിക്കുന്നു...!!!

മതങ്ങൾ തന്നവർ വികടിപ്പിക്കുന്നു..
പ്രണയം തന്നവർ വേദനിപ്പിക്കുന്നു 
വാർത്തകൾ തന്നവർ വിഷമിപ്പിക്കുന്നു...
സ്നേഹം തന്നവർ സഹതപിക്കുന്നു...
ഉറക്കം വരാത്ത ഒരു രാത്രിയിൽ
ഞാൻ തിരിച്ചറിഞ്ഞു..
ഇത് നരകമാണ്..ഒരുപക്ഷെ
എന്റെ മാത്രം നരകം!!

©SOORAJ ELAYEDATH
  #Light
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

കണക്കുകൾ കൂട്ടിയും കിഴിച്ചും
ദുഃഖം ഗുണനം ചെയ്യപ്പെട്ടു..!
എത്ര ശ്രെമിച്ചിട്ടും സമാധാനം കിട്ടിയില്ല

എവിടെയാണ് തെറ്റിയത്..??

പിന്നെയും നോക്കി.. ഒരുതെറ്റുമില്ല!!
ആയതിനാൽ.. ഞാൻ നഷ്ടത്തിലാണ്..
ജീവിതത്തിൽ അവളെ ഹരിക്കുമ്പോൾ...

ശൂന്യമാണ്!!!

പ്രണയ കിട്ടാകടങ്ങൾ പെരും പലിശയായി
ഉയർന്നു കഴിഞ്ഞു...
ആയതിനാൽ ≈≈

എന്റെ ഹൃദയം ജപ്തി ചെയ്യപ്പെട്ടിരിക്കുന്നു!!!

©SOORAJ ELAYEDATH #WoSadak
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

എനിക്കെന്ത്...!!??

ഒരു സായംസന്ധ്യ കൂടി...

പിന്നെയും നീയും നിന്റെ മൗനവും മുടിയിഴകളും..
എന്നോട് സംസാരിച്ചു കൊണ്ടേ ഇരിക്കണം...
കാണില്ലെന്ന പ്രതീക്ഷയിൽ
വിട പറയണം..
നീ പോയിട്ടും പിന്നെയും എനിക്കാ കടൽ നോക്കി..
അങ്ങിനെ ഇരിക്കണം....

മണല്പരപ്പിൽ എന്റെയും നിന്റെയും പേരെഴുതി...
അത് മായും മുൻപേ മടങ്ങണം!!!

©SOORAJ ELAYEDATH #we
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

എനിക്കെന്ത്...!!??

ഒരു സായംസന്ധ്യ കൂടി...

പിന്നെയും നീയും നിന്റെ മൗനവും മുടിയിഴകളും..
എന്നോട് സംസാരിച്ചു കൊണ്ടേ ഇരിക്കണം...
കാണില്ലെന്ന പ്രതീക്ഷയിൽ
വിട പറയണം..
നീ പോയിട്ടും പിന്നെയും എനിക്കാ കടൽ നോക്കി..
അങ്ങിനെ ഇരിക്കണം....

മണല്പരപ്പിൽ എന്റെയും നിന്റെയും പേരെഴുതി...
അത് മായും മുൻപേ മടങ്ങണം!!!

©SOORAJ ELAYEDATH #friends
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

പ്രിയപ്പെട്ട പാതിയെ....
പേരെനിക്ക് അറിയില്ല.. ചിലപ്പോൾ
കേട്ട പേരുകളിൽ ഒന്നാവാം...
അല്ലെങ്കിൽ ഒരിക്കലും കേൾക്കാത്തത്..
ചിലപ്പോൾ ഒരുപാട് കേട്ട പേരിലൊന്ന്...!!
ഇതാ നിന്റെ ദുഃഖങ്ങൾ അവസാനിക്കുന്നു.

സത്യത്തിൽ.. പഴയ ദുഃഖങ്ങൾ അവസാനിക്കുന്നു..
ഇനിയൊരൊറ്റ ദുഃഖം.. ഞാനെന്ന ദുഃഖത്തിൽ
മറ്റെന്തും ദുഃഖമല്ലാതായി തീരും..

ഇതാ നമ്മൾ കണ്ടുമുട്ടാറായെന്ന് തോന്നുന്നു...
കരുതി ഇരിക്കുക.. ഒരു തലനാരിഴക്കെങ്കിലും
രക്ഷപെടാൻ ശ്രെമിക്കുക...
മഴയെ പ്രണയിച്ചു ചതിച്ചവൻ
നിന്നെ കാണാൻ വരുന്നു...
ഇടിവെട്ടിനെ ഭയക്കുന്നില്ലെങ്കിൽ വരാം..
എന്റെ സഹനപുത്രി എനിക്ക് നിന്നോട്
സഹതാപമുണ്ടെങ്കിലും..
തരമില്ല!!അമ്മ ബ്രോക്കേറെ..
ശട്ടം കെട്ടിയിരിക്കുന്നു!!!

©SOORAJ ELAYEDATH #smoking
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

സുഹൃത്തേ...

ക്ഷമിക്കുക....

..നിന്റെ ചിരിയിൽ ഞാനും ചിരിച്ചു..
നിന്റെ മൗനങ്ങളിൽ...
ഞാനും മൗനിയായ്...
ചിരികളിൽ തമാശ തിരഞ്ഞു
സന്തോഷം തിരഞ്ഞില്ല...
മൗനങ്ങളിൽ പിണക്കം കണ്ടു...
വ്യധ കണ്ടില്ല...
നിന്റെ ആത്മസംഘർഷങ്ങളിൽ
ഒരു ചെറുതരി പോലും ഞാനറിഞ്ഞില്ല..

എന്തുപറ്റിയെന്ന ചോദ്യങ്ങളിൽ
നിന്നെ ചിക്കിച്ചികയാൻ ശ്രെമിച്ചില്ല..
എങ്കിലും ഒന്നും പറയാതെ എന്നെ
തല്ലിയോ
തെറി പറഞ്ഞോ പൊട്ടി കരഞ്ഞോ
തീരുന്നതെങ്കിൽ തീർക്കാമായിരുന്നു
ഇങ്ങിനെ സ്വയം തീരേണ്ടിയിരുന്നില്ല..

©SOORAJ ELAYEDATH
  #alone
f272d03d75424feceeef54a79efa6be7

SOORAJ ELAYEDATH

ഞാൻ എഴുതി വെച്ചിട്ടുണ്ട്...
നിനക്കായി പണ്ടെങ്ങോ ചോദിച്ച..
നിന്നെ കുറിച്ചൊരു കവിത...

തരാഞ്ഞത്...

എഴുതിയോ???
എന്ന നിന്റെ പരിഭവം കലർന്ന
ഭാവം കൂടുതലിഷ്ടമായതോണ്ടാണ്..
ഇന്നും നീ അത് ഓർക്കുന്നുണ്ടോ അറിയില്ല..

തരാൻ കഴിയാഞ്ഞ... നീ ഒരിക്കലും
കേൾക്കാതെ പോയ...
ആ പഴയ വരികളിന്നും ഞാൻ. മൂളി..

പിന്നെയും അടിവരയിട്ട് ഉറപ്പിച്ചു...

ഇനിയും തിരുത്തലുകൾ വേണം...
പോര...!!!!??

©SOORAJ ELAYEDATH #LateNight
loader
Home
Explore
Events
Notification
Profile