Nojoto: Largest Storytelling Platform

പ്രിയപ്പെട്ട ആമി.. തനിക്കെത്ര പ്രണയങ്ങളായിരുന്നെടോ

പ്രിയപ്പെട്ട ആമി..
തനിക്കെത്ര പ്രണയങ്ങളായിരുന്നെടോ!!
എനിക്ക് ശേഷവും.. എനിക്ക് മുൻപും..
നീ അടയാളപ്പെടുത്തിയ നിന്റെ പ്രണയങ്ങളത്രയും
എത്ര മനോഹരങ്ങളാണ്..!!
നീർമാതളപ്പൂവേ.. നിനക്കിനിയും
പ്രണയശംസകൾ നേരുന്നു..
നിന്റെ വഴികളങ്ങിനെ ചുരുളിയാകട്ടെ
വഴിതെറ്റുമ്പോൾ പകയ്ക്കരുത്..

ചുളിവുകൾ വീണേക്കാമെങ്കിലും
എന്നത്തേയും പോലെ..
കുത്തികെടുത്തിയ പ്രണയ ചുരുട്ടിൽ
പിന്നെയും തീകൊളുത്തി
ഞാനിവിടെ തന്നെയുണ്ട്..

അടുത്ത നീർമാതളം പൂക്കും കാലം വരെ..
നിന്റെ സുൽത്താനെന്നു തെറ്റിദ്ധരിച്ച

നിന്റെ സുൽത്താൻ..!!

©SOORAJ ELAYEDATH
  #ChainSmoking