Nojoto: Largest Storytelling Platform

എന്റെ ജീവിതം ഇന്നീ ഇരുട്ടറയിൽ ഈ ചങ്ങലക്കെട്ടിൽ ബന്

എന്റെ ജീവിതം ഇന്നീ ഇരുട്ടറയിൽ ഈ ചങ്ങലക്കെട്ടിൽ ബന്ധിതനാവാൻ ഈ ഇരുട്ട് തന്നെയായിരുന്നോ കാരണക്കാരൻ.... 
അന്നാ ദിവസം രാവിൽ എന്റെ കൺമുന്നിൽ ആ മനുഷ്യനെ ചെകുത്താൻമ്മാർ കൂട്ടം ചേർന്ന് കൊത്തിനുറുക്കുമ്പോൾ ഞാൻ ഏകനായ ദൃക്‌സാക്ഷിയായിരുന്നു. 
ആ കാഴ്ച്ച കണ്ട് മനസ്സ് മരവിച്ചു  പോയ എനിക്ക് ഒരു വാക്കുപ്പോലും പ്രതികരിക്കാനാകാതെ 
ഒരു തുള്ളി കണ്ണീരൂപ്പോലും പൊഴിക്കാനാകാതെ ഞാനാ ഇരുട്ടിൽ പേടിച്ചരണ്ട് നിന്നു. 
എന്റെ കൺമുന്നിൽ നടന്ന അരുംകൊല മുഖംമൂടി ധരിച്ച ചെകുത്താൻമ്മാർ ചെയ്തതാണെന്ന് ഞാൻ ആണയിട്ട് ചുറ്റും ഓടി  കൂടിയ മനുഷ്യരോട് ഉറക്കെ ഉറക്കെ അലറി പറഞ്ഞു. 
ആരും വിശ്വസിച്ചില്ല... 
ചെകുത്താൻമ്മാർ കെട്ടുകഥകളിലെ വെറും കഥാപാത്രങ്ങൾ മാത്രമാണെന്ന് മനുഷ്യർ വിശ്വസിച്ചു. 
അവസാനം ആ ലോകം എന്നെ ഭ്രാന്തനെന്ന് മുദ്ര കുത്തി ഈ ഇരുട്ടറയിലേക്ക് തള്ളി വിട്ടു. 
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊന്ന് പകയും പ്രതികാരവും തീർക്കുമ്പോൾ 
മനുഷ്യൻ മനുഷ്യനല്ലാതെ മാറുകയല്ലേ 
മനനം ചെയ്യാത്തവനായി മാറുകയല്ലേ 
അവൻ ചെകുത്താനായി മാറുകയല്ലേ 
ഞാനീ ചങ്ങലക്കെട്ടിൽ സുരക്ഷിതനാണ്. എന്നരികിലേക്ക് വരാൻ അവർക്ക് ഭയമാണല്ലോ. 
എന്റെയീ അകൽച്ച മനുഷ്യരിൽ നിന്നാണ് അല്ലാതെ എന്നിൽ നിന്നും അകന്ന് പോയത് എന്റെ മനസ്സല്ല. 
ഞാൻ എന്തോ ഭ്രാന്ത് പറയുകയാണോ.
അറിയില്ല... 
ഒരു അകൽച്ച അത്ര മാത്രം  ഒരു അകൽച്ച.. 
അറിയില്ല 
അതിന്റെ ഉത്തരം. 

Asna Jahanഎന്നെ ഈ ലോകത്തേക്ക് തിരിച്ചു കൊണ്ടു വന്നവൾ അല്ലേ.. 
അകലാൻ പറ്റുമോ 😍😍🤗
Malavika Murali എന്റെ അല്ലി..😍😍 poke ചെയ്തല്ലേ.. 
ഞാൻ വന്നു