പൂക്കളമൊരുക്കാൻ തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും അതിരാണി പൂവും ഒരുപാട് അന്വേഷിച്ചു. തൂവെള്ള ചിരി തൂകാൻ തുമ്പയും മൂക്കുത്തിപ്പോലെ തിളങ്ങാൻ മുക്കുറ്റിയും വയലിൽ കാത്തു നിൽക്കാൻ കാക്കപ്പൂവും അതിരുകളിൽ അഴകു പടർത്താൻ അതിരാണിയും എവിടെയും കാണാനില്ല. അന്ന് ഉത്സവമായിരുന്നില്ല... ഒരു മത്സരമായിരുന്നു. പൂക്കൂടക്കൊപ്പം മനസ്സും നിറഞ്ഞ നാളുകൾ പുലർച്ചെ പൂക്കൂടയുമായി പൂ പറിക്കാൻ പ്രിയരോടൊപ്പം പോയ കാലം... വേണ്ട.. ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നില്ല. സങ്കടമാണ്. എങ്ങോ നഷ്ടപ്പെട്ട നന്മകളോർത്ത്. ഓർമ്മകൾ.. ഒരു ലഹരിപ്പോലെയാണല്ലോ അതിൽ നിന്നും മുക്തി നേടുക കഠിനം. ഓർമ്മകൾ മനസ്സിന്റെ കോണിൽ ചങ്ങലക്കിടട്ടെ. അവിടെ കിടക്കട്ടെ. അങ്ങാടിയിലെ ചെട്ടിയും ജമന്തിയും വാടാമല്ലിയും സീനിയയും ചേർത്തൊരു പൂക്കളമൊരുക്കട്ടെ. പഴമയെ അന്വേഷിക്കേണ്ട. തിരിച്ചു കിട്ടില്ല തിരികെ വരില്ല ഒരു തിരിച്ചു പോക്കുമില്ല പഴമയെ തേടണ്ട.. തിരികെ കിട്ടില്ല Asna Jahan ചുമ്മാ ഒരു മെൻഷൻ Pic:Google Image