അർത്ഥമോ അർത്ഥതലങ്ങളോ അറിയാതെ അറിയാത്ത പ്രായം മുതൽ ചുണ്ടിൽ മൂളുന്നൊരു ഗാനം. അച്ഛനെന്നും എന്റെ നായകനായതുക്കൊണ്ടാകാം ആ അച്ഛനെയും മകനെയും ഏറെ ഞാൻ ഇഷ്ടപ്പെട്ടു. സ്വപ്നങ്ങളെല്ലാം ചേർത്തൊരു സ്വർണ്ണക്കിരീടം ചൂടിക്കാൻ ഏതൊരു അച്ഛനെപ്പോലെയും അയാളും ആഗ്രഹിച്ചു. പക്ഷേ... ജീവിതമെന്നാൽ അപ്രവചനീയമാണല്ലോ സ്വപ്നങ്ങൾ പ്രതീക്ഷകൾ തന്നിൽ നിന്നും കൈവിട്ടു പോയപ്പോൾ ആ മകനൊപ്പം ഞാനും കരഞ്ഞു. കിരീടം ആ തെരുവിൽ തകർന്നു വീണപ്പോൾ ഒന്നേ പറയാനുണ്ടായിരുന്നുള്ളു കൊതിക്കുന്നതല്ലല്ലോ... വിധിക്കുന്നതല്ലേ നടക്കൂ കാതിലൊരു നോവായി കണ്ണിലൊരു പൂവായി ഒരു തുള്ളി കണ്ണീർ പൂക്കൾ എന്നെ തലോടി. ഒരു കുഞ്ഞുവിതുമ്പലോടെ ആ ഗാനം ഞാനും മൂളി. എവിടെയും കാത്തുനിൽക്കാതെ മറുവാക്ക് പറയാതെ ആ പൂത്തുമ്പി എങ്ങോ മറഞ്ഞു പോയിരുന്നു. കദനങ്ങളിൽ തുണയായി മൗനം മാത്രം കൂട്ടിനുണ്ടായിരുന്നു. Evergreen💚💚💚 #mohanlal #johnsonmash #kaithapram #mgsreekumar എല്ലാവർക്കും കാണും ഒരു ഇഷ്ടഗാനം. ആ പാട്ട് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് ഓടി എത്തുന്നത്? #collab #പ്രിയഗാനം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali