Find the Best BudhhaPur Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about quotes of budhha, lord budhha quotes, budhha quotes, pur umeed quotes in urdu, hapur to delhi,
Rajani Govindan Achari
സത്യം 🌹🌹🌹 എന്തിനോ വേണ്ടി ജനിച്ചു ഞാൻ ഭൂമി .യിൽ എന്തിനോ വേണ്ടി വളർന്നു ആരെയോ താങ്ങാൻ നിവർത്തിയ കൈത്തലം ആത്മദാഹത്താൽ വിറച്ചു. അല്പമായുള്ളൊരാ ജീവിത യാത്രയിൽ - ആരെയോ കാണാൻ കൊതിച്ചു എന്നിട്ടുമെന്നിനെൻ ജീവിത പാന്ഥാവിൽ നിർദ്ദനനായി നടന്നു നിശ്ചയമൊന്നിലും കാലിടറാതെ ഞാൻ പാതകൾ താണ്ടി വലഞ്ഞു , ഒന്നിലുമൊന്നിലും തങ്ങാത്ത മാനസം എന്തേ വെറുതെ തളർന്നു. അനന്തമാം പാതയിൽ ഏകനായന്നു ഞാൻ ആരെയോ തേടിയലഞ്ഞു മൂകമാണീ ജന്മമെന്നുള്ള സത്യത്തിൽ വ്യാമോഹമോടെ . നടന്നു. അർത്ഥമില്ലാത്ത്ഭിവാഞ്ച തൻ പാതയിൽ ഓടി നടന്നു ഞാൻ രാവിൽ . ഈ ജന്മമെന്നും പനിനീരിലല്ലന്ന സത്യമറിഞ്ഞു തളർന്നു. ഇന്നും മനസ്സിലെ തീക്കനൽച്ചൂളയിൽ വെന്തുരുകി ഞാനിരിപ്പൂ. കാരുണ്യമോലുന്ന ഭൂമിതൻ ഗർഭത്തിൽ ജീവിതമാശിച്ചുവോ നീ ? മോഹമുണർത്തുന്ന ചാരു കവിൾത്തടം ലോലമായൊന്നു തഴുകാൻ , കൂരിരുൾ നീക്കിയണയും പകലിനെ മന്ദമായൊന്നു പുൽകി ഞാൻ . രാത്രിയെ ഗർഭത്തിലേറ്റാൻ കൊതിയ്ക്കുന്ന സന്ധ്യതൻ മാതൃസ്വരൂപം വിടരുന്ന പൂവിലും വീശുന്ന കാറ്റിലും വഞ്ചനയുണ്ടെന്നറിഞ്ഞു ഈ കാലഘട്ടത്തിൽ ഒന്നിലുമൊന്നിലും സത്യമില്ലെന്നതും കണ്ടു. കണ്ണിനുമുന്നിൽ തെളിയന്ന ചിത്രങ്ങൾ മിഥ്യയാണെന്നതറിഞ്ഞു. എന്തിനു വേണ്ടിയാന്നെന്ന താലോചിയ്ക്കാൻ പോലുമാവാതെ കുഴഞ്ഞു. രജനി ഗോവിന്ദൻ കടവന്ത്ര 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 . . ©Rajani Govindan Achari #BudhhaPur nima #
#BudhhaPur nima # #കവിത
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited